തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ റി​ക്കാ​ർ​ഡ് നേ​ട്ട​വു​മാ​യി ‌കാ​സ​ർ​ഗോ​ഡ് ജി​ല്ല
Wednesday, May 5, 2021 12:55 AM IST
കാ​സ​ർ​ഗോ​ഡ്: മ​ഹാ​ത്മാ ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ 2020-21 വ​ര്‍​ഷം ജി​ല്ല​യി​ലെ 38 പ​ഞ്ചാ​യ​ത്തു​ക​ളി​ലെ 76,498 കു​ടും​ബ​ങ്ങ​ള്‍ 47,66,322 പ്ര​വൃ​ത്തി​ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി. ഒ​രു കു​ടും​ബം ശ​രാ​ശ​രി 63 തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും 23,866 കു​ടും​ബ​ങ്ങ​ള്‍ 100 ദി​വ​സം പൂ​ര്‍​ത്തീ​ക​രി​ക്കു​ക​യും ചെ​യ്തു. 10,541 പ​ട്ടി​ക​വ​ര്‍​ഗ കു​ടും​ബ​ങ്ങ​ള്‍​ക്ക് 9,15,991 തൊ​ഴി​ല്‍​ദി​ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. മു​ന്‍​വ​ര്‍​ഷ​ത്തേ​ക്കാ​ള്‍ 9400 കു​ടും​ബ​ങ്ങ​ള്‍ പു​തു​താ​യി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ പ​ങ്കാ​ളി​ക​ളാ​യി. കോ​വി​ഡ് പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും കൂ​ടു​ത​ല്‍ തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് ഉ​ത്പാ​ദ​ന​പ​ര​മാ​യ വ്യ​ക്തി​ഗ​ത, സാ​മൂ​ഹ്യ ആ​സ്തി സൃ​ഷ്ടി​ക്കു​ന്ന​തി​ലും വ​ലി​യ നേ​ട്ട​മാ​ണ് ജി​ല്ല കൈ​വ​രി​ച്ച​ത്.
ജി​ല്ല​യി​ല്‍ 195 കോ​ടി രൂ​പ​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. ഇ​തി​ല്‍ 142.56 കോ​ടി രൂ​പ അ​വി​ദ​ഗ്ധ തൊ​ഴി​ല്‍ കൂ​ലി ഇ​ന​ത്തി​ലും 47.12 കോ​ടി രൂ​പ വി​ദ​ഗ്ധ തൊ​ഴി​ല്‍ കൂ​ലി മെ​റ്റീ​രി​യ​ല്‍ ഇ​ന​ത്തി​ലും 5.37 കോ​ടി രൂ​പ ഭ​ര​ണ ചെ​ല​വി​ന​ത്തി​ലും ചെ​ല​വ​ഴി​ച്ചു. മു​ന്‍​കാ​ല​ങ്ങ​ളി​ല്‍ മെ​റ്റീ​രി​യ​ല്‍ വി​ദ​ഗ്ധ കൂ​ലി​യി​നം 10 ശ​ത​മാ​നം അ​ധി​ക​രി​ക്കാ​തി​രു​ന്ന ജി​ല്ല ഈ ​വ​ര്‍​ഷം ആ​കെ ചെ​ല​വ​ഴി​ച്ച തു​ക​യു​ടെ 25 ശ​ത​മാ​നം മെ​റ്റീ​രി​യ​ല്‍ ഇ​ന​ത്തി​ലാ​ണെ​ന്ന​ത് പ്ര​ധാ​ന നേ​ട്ട​മാ​ണ്.
ഒ​ന്നാം സ്ഥാ​ന​ത്ത്
പ​ര​പ്പ ബ്ലോ​ക്ക്
14.79 ല​ക്ഷം തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച് 63.8 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച പ​ര​പ്പ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്താ​ണ് ജി​ല്ല​യി​ല്‍ ഒ​ന്നാ​മ​ന്‍. 9.26 ല​ക്ഷം തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നാ​ണ് ര​ണ്ടാം സ്ഥാ​നം. പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ മൂ​ന്നു ല​ക്ഷ​ത്തി​നു മു​ക​ളി​ല്‍ തൊ​ഴി​ല്‍​ദി​നം സൃ​ഷ്ടി​ച്ച കോ​ടോം-​ബേ​ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​നാ​ണ് ഒ​ന്നാം സ്ഥാ​നം. ര​ണ്ടു​ല​ക്ഷ​ത്തി​ന് മു​ക​ളി​ല്‍ തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്ത്, മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത്, ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്ത്, കി​നാ​നൂ​ര്‍-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്ത്, ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് എ​ന്നി​വ​യും മി​ക​ച്ച പ്ര​വ​ര്‍​ത്ത​നം ആ​വി​ഷ്‌​ക​രി​ച്ചു ന​ട​പ്പാ​ക്കി.​വ്യ​ക്തി​ഗ​ത​വും സാ​മൂ​ഹി​ക​വു​മാ​യ സ​ഷ്ടി ആ​സ്തി​ക​ള്‍​ക്ക് പു​റ​മെ സു​ഭി​ക്ഷ​കേ​ര​ളം, ശു​ചി​ത്വ കേ​ര​ളം പ​ദ്ധ​തി​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചും ആ​സ്തി വി​ക​സ​ന പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ച് ന​ട​പ്പാ​ക്കി. ഫാം ​പോ​ണ്ട്, പ​ശു​ത്തൊ​ഴു​ത്ത്, ആ​ട്ടി​ന്‍​കൂ​ട്, കോ​ഴി​ക്കൂ​ട്, അ​സോ​ള ടാ​ങ്ക്, തീ​റ്റ​പ്പു​ല്‍ കൃ​ഷി, കി​ണ​ര്‍ റീ​ച്ചാ​ര്‍​ജ്, എ​സ്എ​ച്ച്ജി വ​ര്‍​ക്ക് ഷെ​ഡ്, റിം​ഗ് ചെ​ക്ക്ഡാം, ക​മ്പോ​സ്റ്റ് പി​റ്റ്, സോ​ക്ക് പി​റ്റ്, മി​നി എം​സി​എ​ഫ്, വ്യ​ക്തി​ഗ​ത ജ​ല​സേ​ച​ന കി​ണ​ര്‍ തു​ട​ങ്ങി​യ നി​ര്‍​മി​ച്ചു. കൂ​ടാ​തെ ഭ​വ​ന നി​ര്‍​മാ​ണം ലൈ​ഫ് പി​എം​എ​വൈ (90 ദി​വ​സം കൂ​ലി) ജി​യോ ടെ​ക്‌​സ്‌​റ്റൈ​ല്‍ ഉ​പ​യോ​ഗി​ച്ചു​ള​ള തോ​ട്-​കു​ളം-​ന​ദീ​ത​ട സം​ര​ക്ഷ​ണം, മു​ള​ക്കൃ​ഷി വ്യാ​പ​നം, വ​ന​വ​ത്ക​ര​ണം, ക​ണ്ട​ല്‍​ക്കാ​ടു​ക​ള്‍, പ​ച്ച​ത്തു​രു​ത്ത്, അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം റോ​ഡ്, ന​ട​പ്പാ​ത, അ​ങ്ക​ണ​വാ​ടി കെ​ട്ടി​ടം, ക​ളി​സ്ഥ​ലം, സ്‌​കൂ​ള്‍ ഭോ​ജ​ന​ശാ​ല, ത​രി​ശു​ഭൂ​മി വി​ക​സ​നം, കൃ​ഷി ജ​ല​സേ​ച​ന സൗ​ക​ര്യം എ​ന്നി​ങ്ങ​നെ പ്ര​വൃ​ത്തി​ക​ളും തൊ​ഴി​ലു​റ​പ്പി​ലൂ​ടെ ഏ​റ്റെ​ടു​ത്ത് ന​ട​പ്പാ​ക്കി.
ഇ​നി ല​ക്ഷ്യം 60 ല​ക്ഷം തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍
2021-22 വ​ര്‍​ഷം 60 ല​ക്ഷം തൊ​ഴി​ല്‍​ദി​ന​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തി​നും, എ​ല്ലാ പ​ഞ്ചാ​യ​ത്തി​ലും 200 പേ​രു​ള്ള വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ ലേ​ബ​ര്‍ ബാ​ങ്ക് രൂ​പീ​ക​രി​ക്കു​ക വ​ഴി വ്യ​ക്തി​ഗ​ത ആ​സ്തി സൃ​ഷ്ടി​ക്കു​ന്ന​തി​ലും പ്ര​കൃ​തി വി​ഭ​വ​പ​രി​പാ​ല​ന അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​ന പ്ര​വ​ര്‍​ത്തി​ക​ള്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു​മാ​ണ് പ​ദ്ധ​തി​യി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ദാ​രി​ദ്യ നി​ര്‍​മാ​ര്‍​ജ​ന വി​ഭാ​ഗം പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ കെ. ​പ്ര​ദീ​പ​ന്‍ പ​റ​ഞ്ഞു.
കൂ​ടാ​തെ ഭൂ​മി​ശാ​സ്ത്ര വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ (ജി​ഐ​എ​സ്) അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള മൈ​ക്രോ വാ​ട്ട​ര്‍ ഷെ​ഡ് മാ​സ്റ്റ​ര്‍ പ്ലാ​ന്‍ കേ​ര​ള സ്റ്റേ​റ്റ് ലാ​ൻ​ഡ് യൂ​സ് ബോ​ര്‍​ഡ് സ​ഹാ​യ​ത്തോ​ടെ പ​ഞ്ചാ​യ​ത്തു​ക​ളും ത​യാ​റാ​ക്കു​ക​യും ഗ്രാ​മ​സ​ഭ അം​ഗീ​കാ​ര​ത്തോ​ടെ ഷെ​ല്‍​ഫ് ഓ​ഫ് പ്രോ​ജ​ക്ട്‌​സ് വാ​ര്‍​ഷി​ക ക​ര്‍​മ​പ​ദ്ധ​തി ത​യാ​റാ​ക്കി ന​ട​പ്പാ​ക്കു​ക​യും ചെ​യ്യു​ന്നു. നി​ല​വി​ലു​ള​ള സ​ജീ​വ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വി​ദ​ഗ്ധ തൊ​ഴി​ല്‍ പ​രി​ശീ​ല​നം ന​ല​കു​ന്ന​തി​ന് ഡി​ഡി​യു​ജി​കെ​വൈ കു​ടും​ബ​ശ്രീ, ആ​ര്‍​എ​സ്ഇ​ടി​ഐ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളു​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തു​ന്ന​തി​നും വേ​ജ് എം​പ്ലോ​യ്മെ​ന്‍റി​ല്‍ നി​ന്നും ഫു​ള്‍ എം​പ്ലോ​യി​മെ​ന്‍റി​ലേ​ക്ക് ന​യി​ക്കു​ന്ന​തി​നും ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.