673 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്, 98 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Wednesday, May 5, 2021 12:55 AM IST
കാ​സ​ര്‍​ഗോ​ഡ്: ജി​ല്ല​യി​ല്‍ 673 പേ​ര്‍ കൂ​ടി കോ​വി​ഡ് പോ​സി​റ്റീ​വാ​യി. 98 പേ​ര്‍ കോ​വി​ഡ് നെ​ഗ​റ്റീ​വാ​യി. നി​ല​വി​ല്‍ 12,370 പേ​രാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​ലു​ള്ള​ത്. വീ​ടു​ക​ളി​ല്‍ 14,882 പേ​രും സ്ഥാ​പ​ന​ങ്ങ​ളി​ല്‍ 803 പേ​രു​മു​ള്‍​പ്പെ​ടെ ജി​ല്ല​യി​ല്‍ ആ​കെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത് 15,685 പേ​രാ​ണ്. പു​തി​യ​താ​യി 2113 പേ​രെ കൂ​ടി നി​രീ​ക്ഷ​ണ​ത്തി​ലാ​ക്കി. സെ​ന്‍റി​ന​ല്‍ സ​ര്‍​വേ​യ​ട​ക്കം പു​തി​യ​താ​യി 3491 സാ​മ്പി​ളു​ക​ള്‍ കൂ​ടി പ​രി​ശോ​ധ​ന​യ്ക്ക​യ​ച്ചു. 1725 പേ​രു​ടെ പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ണ്ട്. 805 പേ​ര്‍ നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് പൂ​ര്‍​ത്തി​യാ​ക്കി. 1140 പേ​രെ ആ​ശു​പ​ത്രി​ക​ളി​ലും കോ​വി​ഡ് കെ​യ​ര്‍ സെ​ന്‍റ​റു​ക​ളി​ലു​മാ​യി പ്ര​വേ​ശി​പ്പി​ച്ചു. 51,030 പേ​ര്‍​ക്കാ​ണ് ജി​ല്ല​യി​ല്‍ ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്.