കാ​ഞ്ഞ​ങ്ങാ​ട്ട് യു​ഡി​എ​ഫ് നേ​രി​ട്ട​ത് വ​ൻ​ത​ക​ർ​ച്ച
Wednesday, May 5, 2021 12:55 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​നു​കൂ​ല​മാ​കു​മാ​യി​രു​ന്ന ഘ​ട​ക​ങ്ങ​ള്‍ ഒ​രു​പാ​ടു​ണ്ടാ​യി​ട്ടും അ​തൊ​ന്നും ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ ക​ഴി​യാ​തെ പോ​യ​താ​ണ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ യു​ഡി​എ​ഫി​നെ അ​നി​വാ​ര്യ​മാ​യ പ​ത​ന​ത്തി​ലേ​ക്കെ​ത്തി​ച്ച​ത്. ഒ​രു​കാ​ല​ത്ത് യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച വോ​ട്ട് ബാ​ങ്കാ​യി​രു​ന്ന മ​ല​യോ​ര​മേ​ഖ​ല മു​ന്ന​ണി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള നി​ര​ന്ത​ര​മാ​യ അ​വ​ഗ​ണ​ന​യു​ടെ ഫ​ല​മെ​ന്നോ​ണം മാ​റി​ച്ചി​ന്തി​ച്ചു​തു​ട​ങ്ങി​യ​ത് ആ ​പ​ത​ന​ത്തി​ന്‍റെ ആ​ക്കം കൂ​ട്ടു​ന്ന​താ​യി.
ര​ണ്ടു​വ​ര്‍​ഷം മു​മ്പു ന​ട​ന്ന ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​ന് കേ​വ​ലം 2221 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം മാ​ത്ര​മാ​ണ് കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ല​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്. 2011 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എം.​സി. ജോ​സ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ച്ച​പ്പോ​ള്‍ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ നേ​ടി​യ​ത് 12,178 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. 2016-ല്‍ ​ധ​ന്യ സു​രേ​ഷ് മ​ത്സ​രി​ച്ച​പ്പോ​ള്‍ അ​ത് ഒ​റ്റ​യ​ടി​ക്ക് 26,011 ആ​യി ഉ​യ​ര്‍​ന്നു. ഇ​ത്ത​വ​ണ ആ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ള്‍ വീ​ണ്ടും വ​ര്‍​ധി​ച്ച് 27,139 വോ​ട്ടു​ക​ളാ​യി.
യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും മു​ന്‍​കാ​ല​ങ്ങ​ളി​ലെ​ല്ലാം അ​യ്യാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ല​ഭി​ച്ചി​രു​ന്ന സ്ഥാ​ന​ത്ത് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് കേ​വ​ലം 2184 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​മാ​ണ്. മൂ​വാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം പ്ര​തീ​ക്ഷി​ച്ച ക​ള്ളാ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍​നി​ന്നും ല​ഭി​ച്ച​ത് 1299 വോ​ട്ടു​ക​ളു​ടെ മാ​ത്രം ലീ​ഡ്. അ​തേ​സ​മ​യം എ​ല്‍​ഡി​എ​ഫി​ന് താ​ര​ത​മ്യേ​ന ചെ​റി​യ മു​ന്‍​തൂ​ക്കം മാ​ത്രം അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന പ​ന​ത്ത​ടി പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്നും ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന് ല​ഭി​ച്ച​ത് 3497 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്.
ഭ​രി​ക്കു​ന്ന​ത് എ​ല്‍​ഡി​എ​ഫാ​ണെ​ങ്കി​ലും ആ​കെ വോ​ട്ടു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ യു​ഡി​എ​ഫി​ന് മി​ക​ച്ച മു​ന്‍​തൂ​ക്ക​മു​ണ്ടാ​യി​രു​ന്ന കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ല്‍​നി​ന്നും ഇ​ത്ത​വ​ണ ല​ഭി​ച്ച​ത് 2500 ഓ​ളം വോ​ട്ടു​ക​ളു​ടെ മാ​ത്രം ഭൂ​രി​പ​ക്ഷ​മാ​ണ്. തൊ​ട്ട​ടു​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി പി.​വി. സു​രേ​ഷി​ന്‍റെ സ്വ​ന്തം പ​ഞ്ചാ​യ​ത്താ​യ അ​ജാ​നൂ​രി​ല്‍ സാ​ധാ​ര​ണ​ഗ​തി​യി​ല്‍ എ​ല്‍​ഡി​എ​ഫി​ന് നേ​രി​യ മു​ന്‍​തൂ​ക്കം മാ​ത്രം ല​ഭി​ക്കു​ന്ന​ത് ഇ​ത്ത​വ​ണ 3802 വോ​ട്ടു​ക​ളു​ടെ മി​ക​ച്ച ലീ​ഡാ​യി. ഇ​ട​തു​കോ​ട്ട​ക​ളാ​യ മ​ടി​ക്കൈ​യും കോ​ടോം-​ബേ​ളൂ​രും കി​നാ​നൂ​ര്‍-​ക​രി​ന്ത​ള​വും പ്ര​തീ​ക്ഷി​ച്ച​തി​നേ​ക്കാ​ള​ധി​കം ഭൂ​രി​പ​ക്ഷ​ത്തോ​ടെ എ​ല്‍​ഡി​എ​ഫി​നൊ​പ്പം ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യും ചെ​യ്തു.
സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ലു​ണ്ടാ​യ പാ​ളി​ച്ച​ക​ളും കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ മു​ന്ന​ണി​മാ​റ്റ​വു​മാ​ണ് മ​ല​യോ​ര​മേ​ഖ​ല​യി​ല്‍ യു​ഡി​എ​ഫ് തീ​ര്‍​ത്തും പി​ന്നോ​ക്കം​പോ​കാ​ന്‍ ഇ​ട​യാ​ക്കി​യ​തെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. പ​ഞ്ചാ​യ​ത്തി​ല്‍ യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാ​മു​ള്ള​ത് മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും പാ​ര്‍​ട്ടി സ്ഥാ​ന​ങ്ങ​ള്‍ ന​ല്‍​കു​ന്ന​തി​ലു​മെ​ല്ലാം ഈ ​മേ​ഖ​ല​യോ​ട് തി​ക​ഞ്ഞ അ​വ​ഗ​ണ​ന​യു​ണ്ടാ​കു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സ് അ​ണി​ക​ളു​ടെ പോ​ലും മ​ന​സ് മ​ടു​പ്പി​ച്ച​ത്.
പ​ന​ത്ത​ടി​യി​ല്‍ വേ​രു​ക​ളു​ള്ള എം.​സി. ജോ​സ് സ്ഥാ​നാ​ര്‍​ഥി​യാ​യ​പ്പോ​ള്‍ മ​ണ്ഡ​ല​ത്തി​ല്‍ സൃ​ഷ്ടി​ച്ച ഓ​ളം പി​ന്നീ​ടു​വ​ന്ന ര​ണ്ട് സ്ഥാ​നാ​ര്‍​ഥി​ക​ള്‍​ക്കും സൃ​ഷ്ടി​ക്കാ​നാ​യി​ല്ലെ​ന്ന​ത് പാ​ര്‍​ട്ടി നേ​താ​ക്ക​ളെ ഇ​രു​ത്തി​ച്ചി​ന്തി​പ്പി​ക്കേ​ണ്ട​താ​ണ്. ഇ​ത്ത​വ​ണ​യും രാ​ജു ക​ട്ട​ക്ക​യ​വും പി.​ജി. ദേ​വും എ​ച്ച്. വി​ഘ്‌​നേ​ശ്വ​ര ഭ​ട്ടും ബി.​പി. പ്ര​ദീ​പ്കു​മാ​റും ഉ​ള്‍​പ്പെ​ടെ​യു​ള്ള മ​ല​യോ​ര നേ​താ​ക്ക​ളെ ഒ​റ്റ​യ​ടി​ക്ക് വെ​ട്ടി​നി​ര​ത്തി​യാ​ണ് സാ​മു​ദാ​യി​ക പ്രാ​തി​നി​ധ്യ​ത്തി​ന്‍റെ പേ​രു​പ​റ​ഞ്ഞ് മ​ണ്ഡ​ല​ത്തി​ല്‍ മി​ക്ക​യി​ട​ങ്ങ​ളി​ലും ഒ​ട്ടും പ​രി​ചി​ത​ന​ല്ലാ​ത്ത പി.​വി. സു​രേ​ഷി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​ത്. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ര്‍ ഡി​വി​ഷ​നി​ല്‍ പു​ല്ലൂ​ര്‍-​പെ​രി​യ​യി​ല്‍ നി​ന്നു​ള്ള വി​നോ​ദ്കു​മാ​ര്‍ പ​ള്ള​യി​ല്‍​വീ​ടി​നെ സ്ഥാ​നാ​ര്‍​ഥി​യാ​ക്കി​യ​തി​ന് ഏ​റെ​ക്കു​റെ സ​മാ​ന​മാ​യി​രു​ന്നു സു​രേ​ഷി​ന്‍റെ സ്ഥാ​നാ​ര്‍​ഥി​ത്വ​വും. പാ​ര്‍​ട്ടി​യു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍​പ്പോ​ലും കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ലാ​ത്ത ഇ​രു സ്ഥാ​നാ​ര്‍​ഥി​ക​ളും അ​നാ​യാ​സം തോ​ല്‍​വി സ​മ്മ​തി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് ആ​ദ്യ​മാ​യി ഒ​രു വ​നി​താ സ്ഥാ​നാ​ർ​ഥി​യെ പ​രീ​ക്ഷി​ച്ച ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ ക​ന​ത്ത​താ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ തോ​ൽ​വി.
എം​എ​ല്‍​എ​യെ​ന്ന നി​ല​യി​ല്‍ പ​ല​ഘ​ട്ട​ങ്ങ​ളി​ലും ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ അ​സാ​ന്നി​ധ്യ​വും മ​ല​യോ​ര​മേ​ഖ​ല​യി​ലെ പ​ല വി​ക​സ​ന ആ​വ​ശ്യ​ങ്ങ​ളി​ലു​മു​ണ്ടാ​യ മെ​ല്ലെ​പ്പോ​ക്കും മൂ​ന്നാം​ത​വ​ണ​യും മ​ത്സ​രി​ക്കു​ന്ന​തി​ല്‍ ഇ​ട​തു​മു​ന്ന​ണി​ക്ക​ക​ത്തു​ത​ന്നെ ഉ​ണ്ടാ​യ അ​തൃ​പ്തി​യു​മു​ള്‍​പ്പെ​ടെ എ​ല്‍​ഡി​എ​ഫി​ന്‍റെ ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​യ്ക്കാ​നെ​ങ്കി​ലും ഉ​ത​കു​ന്ന നി​ര​വ​ധി കാ​ര​ണ​ങ്ങ​ള്‍ ഇ​ത്ത​വ​ണ യു​ഡി​എ​ഫി​ന്‍റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ഇ​തൊ​ന്നും യ​ഥാ​വി​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്നു മാ​ത്രം.
മ​ല​യോ​ര​മേ​ഖ​ല​യി​ലെ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എ​മ്മി​നും എ​ല്‍​ഡി​എ​ഫി​ന്‍റെ നേ​ട്ട​ത്തി​ന്‍റെ വ്യ​ക്ത​മാ​യൊ​രു പ​ങ്ക് അ​വ​കാ​ശ​പ്പെ​ടാ​വു​ന്ന​താ​ണ്. മു​ന്ന​ണി​മാ​റ്റം​മൂ​ലം കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന പ​ഞ്ചാ​യ​ത്ത് സീ​റ്റു​ക​ള്‍ ന​ഷ്ട​പ്പെ​ട്ടെ​ങ്കി​ലും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ള്ളാ​ര്‍ ഡി​വി​ഷ​നി​ലെ ഉ​ജ്വ​ല വി​ജ​യം കൊ​ണ്ട് അ​ത് മാ​യ്‌​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. ഇ​ത്ത​വ​ണ ബ​ളാ​ലി​ലും ക​ള്ളാ​റി​ലും യു​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഗ​ണ്യ​മാ​യി കു​റ​ഞ്ഞ​തി​ലും പ​ന​ത്ത​ടി​യി​ലും കോ​ടോം-​ബേ​ളൂ​രി​ലും എ​ല്‍​ഡി​എ​ഫ് ഭൂ​രി​പ​ക്ഷം ഉ​യ​ര്‍​ന്ന​തി​ലും കേ​ര​ള കോ​ണ്‍​ഗ്ര​സ് വോ​ട്ടു​ക​ളു​ടെ വ്യ​ക്ത​മാ​യ സ്വാ​ധീ​നം പ്ര​ക​ട​മാ​ണ്.