മൃ​ഗാ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​യ​ന്ത്ര​ണം
Wednesday, May 5, 2021 12:55 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം രൂ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ സ​മ്പ​ര്‍​ക്ക സാ​ധ്യ​ത ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ മൃ​ഗാ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പ​ടു​ത്തി. മൃ​ഗ​ചി​കി​ത്സ സേ​വ​നം ആ​വ​ശ്യ​മു​ള്ള ക​ര്‍​ഷ​ക​ര്‍ അ​ത​ത് മൃ​ഗാ​ശു​പ​ത്രി ഡോ​ക്ട​ര്‍​മാ​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ട് ഉ​പ​ദേ​ശം തേ​ടേ​ണ്ട​തു​മാ​ണ്. അ​ത്യാ​വ​ശ്യ സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ മാ​ത്ര​മേ മൃ​ഗാ​ശു​പ​ത്രി​യി​ല്‍ നേ​രി​ട്ട് വ​രേ​ണ്ട​തു​ള്ളു. ക​ണ്ടെ​യി​ന്‍​മെ​ന്‍റ് സോ​ണി​ലു​ള്ള​വ​ര്‍ ആ​ശു​പ​ത്രി സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണം. അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ന്‍റെ പേ​ര്, മേ​ല്‍​വി​ലാ​സം, ഫോ​ണ്‍ ന​മ്പ​ര്‍ എ​ന്നി​വ ഫ്ര​ണ്ട് ഓ​ഫീ​സി​ല്‍ അ​റി​യി​ക്കേ​ണ്ട​താ​ണ്.
അ​ടി​യ​ന്ത​ര ഘ​ട്ട​ങ്ങ​ളി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്ക് ജി​ല്ലാ വെ​റ്റ​റി​ന​റി കേ​ന്ദ്ര​ത്തി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ള്ള കോ​ള്‍ സെ​ന്‍റ​റു​മാ​യി 04994 224624 എ​ന്ന ന​മ്പ​റി​ല്‍ പ്ര​വ​ര്‍​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ​യും അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ രാ​വി​ലെ ഒ​മ്പ​ത് മു​ത​ല്‍ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ​യും ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.
മൃ​ഗാ​ശു​പ​ത്രി​ക​ളി​ലെ സേ​വ​ന​ങ്ങ​ളു​ടെ ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ മു​ന്‍​ഗ​ണ​ന ക്ര​മ​ങ്ങ​ള്‍ എ​ന്നി​വ അ​ത​ത് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ല​വി​ലു​ള്ള സ്ഥി​തി​ഗ​തി​ക​ള​നു​സ​രി​ച്ച് മാ​റ്റം വ​രു​മെ​ന്ന് ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​പി. നാ​ഗ​രാ​ജ അ​റി​യി​ച്ചു.