കോ​വി​ഡ് പ്ര​തി​രോ​ധം തു​ട​രും: വൈ​സ് ചാ​ന്‍​സ​ല​ര്‍
Wednesday, May 5, 2021 12:55 AM IST
പെ​രി​യ: സാ​മൂ​ഹ്യ ഉ​ത്ത​ര​വാ​ദി​ത്വം ക​ട​മ​യാ​ണെ​ന്നും അ​ത് സ​ര്‍​വ​ക​ലാ​ശാ​ല നി​റ​വേ​റ്റു​മെ​ന്നും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ്ര​ഫ. എ​ച്ച്. വെ​ങ്ക​ടേ​ശ്വ​ര്‍​ലു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​യി തു​ട​രും. വൈ​റ​സ് ജ​ന്യരോ​ഗ​ങ്ങ​ളു​ടെ പ​രി​ശോ​ധ​ന​യ്ക്കും ഗ​വേ​ഷ​ണ​ത്തി​നു​മാ​യി സ്ഥി​രം സം​വി​ധാ​ന​വും ഒ​രു​ങ്ങു​ന്നു​ണ്ട്. വൈ​റ​സി​ന്‍റെ ജ​നി​ത​ക വ്യ​തി​യാ​നം സം​ബ​ന്ധി​ച്ച പ​ഠ​ന​ത്തി​ന് ഡ​ല്‍​ഹി​യി​ലെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ജി​നോ​മി​ക്‌​സ് ആ​ൻ​ഡ് ഇ​ന്‍റ​ഗ്രേ​റ്റീ​വ് ബ​യോ​ള​ജി​യു​മാ​യും സ​ര്‍​വ​ക​ലാ​ശാ​ല സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.
പ്ര​തി​മാ​സം മു​ന്നൂ​റോ​ളം സാ​മ്പി​ളു​ക​ള്‍ ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ന് കൈ​മാ​റു​ന്നു​ണ്ട്. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ വാ​ക്‌​സി​നേ​ഷ​ന്‍ കാ​ന്പ​യി​ന്‍ സം​ഘ​ടി​പ്പി​ക്കു​ക​യും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ഇ​തി​ന് സം​സ്ഥാ​ന ആ​രോ​ഗ്യ മ​ന്ത്രി, ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ എ​ന്നി​വ​ര്‍​ക്ക് ന​ന്ദി അ​റി​യി​ക്കു​ന്ന​താ​യും വൈ​സ് ചാ​ന്‍​സ​ല​ര്‍ പ​റ​ഞ്ഞു. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ള്‍ ആ​ഴ്ച​തോ​റും വി​ല​യി​രു​ത്തു​ന്ന​തി​നും ശ​ക്ത​മാ​ക്കു​ന്ന​തി​നും കോ​വി​ഡ് മോ​ണി​റ്റ​റിം​ഗ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍​ക്ക് അ​നു​സ​രി​ച്ച് ക​മ്മി​റ്റി ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു​വ​രി​ക​യാ​ണെ​ന്നു അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.