ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് പൂർണ സജ്ജം
Wednesday, May 5, 2021 12:53 AM IST
ക​ണ്ണൂ​ർ: കോ​വി​ഡ് രോ​ഗ വ്യാ​പ​നം രൂ​ക്ഷ​മാ​യി​രി​ക്കെ ഗു​രു​ത​ര രോ​ഗി​ക​ളു​ടെ ചി​കി​ത്സ​യ്ക്ക് അ​നി​വാ​ര്യ​മാ​യ ഓ​ക്സി​ജ​ന്‍റെ ല​ഭ്യ​ത ത​ല​ശേ​രി ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഇ​നി പ്ര​ശ്ന​മാ​കി​ല്ല. ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന സ​ജ്ജ​മാ​യ​തോ​ടെ​യാ​ണി​ത്.
ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ഒ​ന്നാം ത​രം​ഗ വേ​ള​യി​ലാ​ണ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റ് സ്ഥാ​പി​ക്കു​ന്ന​ത്. ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഐ​സി​യു​വി​ല്‍ മാ​ത്ര​മാ​യി​രു​ന്നു ഓ​ക്സി​ജ​ന്‍ നേ​രി​ട്ട് എ​ത്തി​ച്ചി​രു​ന്ന​ത്.
എ​ന്നാ​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ല്‍ ഗു​രു​ത​ര രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ലി​യ തോ​തി​ല്‍ വ​ര്‍​ധി​ച്ചു​വ​ന്ന​തോ​ടെ ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് പൂ​ര്‍​ണ​തോ​തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി വാ​ര്‍​ഡു​ക​ളി​ലെ എ​ല്ലാ ബെ​ഡു​ക​ളി​ലും ഓ​ക്സി​ജ​ന്‍ നേ​രി​ട്ട് എ​ത്തി​ക്കു​ന്ന​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
നി​ല​വി​ല്‍ വാ​ര്‍​ഡി​ലെ 250 കി​ട​ക്ക​ക​ള്‍​ക്ക് നേ​രി​ട്ട് പൈ​പ്പു​ക​ള്‍ വ​ഴി ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. 200 ലി​റ്റ​ര്‍ പെ​ര്‍ മി​നി​ട്ടാ​ണ് (എ​ല്‍​പി​എം) ഇ​വി​ട​ത്തെ ഓ​ക്സി​ജ​ന്‍ പ്ലാ​ന്‍റി​ന്‍റെ ഉ​ത്പാദ​ന ശേ​ഷി. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച് സം​സ്‌​ക്ക​രി​ച്ച ശേ​ഷം 98 ശ​ത​മാ​നം ശു​ദ്ധ​മാ​യ ഓ​ക്സി​ജ​നാ​ണ് പ്ലാ​ന്‍റി​ല്‍ നി​ന്ന് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. നി​ല​വി​ല്‍ 30 ഓ​ളം കോ​വി​ഡ് രോ​ഗി​ക​ള്‍​ക്ക് ഓ​ക്സി​ജ​ന്‍ ന​ല്‍​കി വ​രു​ന്നു​ണ്ട്.
കോ​വി​ഡ് ചി​കി​ല്‍​സ​യ്ക്കാ​യി ഓ​ക്സി​ജ​ന്‍ ആ​വ​ശ്യ​മാ​യി വ​രു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ല്‍ ക​ണ്ട് എ.​എ​ന്‍. ഷം​സീ​ര്‍ എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 40 ല​ക്ഷം രൂ​പ​യും ആ​ശു​പ​ത്രി ഫ​ണ്ടി​ല്‍ നി​ന്നു​ള്ള 17 ല​ക്ഷം രൂ​പ​യും ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു പ്ലാ​ന്‍റ് നി​ര്‍​മാ​ണം. ലോ​ക്ഡൗ​ണ്‍ സ​മ​യ​ത്ത് പ്ര​ത്യേ​ക അ​നു​മ​തി​യോ​ടെ ഗു​ജ​റാ​ത്തി​ല്‍ നി​ന്നു​മാ​ണ് പ്ലാ​ന്‍റി​നു വേ​ണ്ട മെ​ഷി​ന​റി​ക​ള്‍ എ​ത്തി​ച്ച​തെന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ആ​ശാദേ​വി പ​റ​ഞ്ഞു. അ​തി​നി​ടെ, ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ 1000 എ​ല്‍​പി​എം ശേ​ഷി​യു​ള്ള ഓ​ക്‌​സി​ജ​ന്‍ പ്ലാ​ന്‍റ് ആ​രം​ഭി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ ഇ​തി​ന​കം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.