സ്നേ​ഹ​വീ​ടി​ന് ജി​ല്ലാ ജ​യി​ലി​ന്‍റെ സ്നേ​ഹ​സ​മ്മാ​നം
Wednesday, May 5, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ർ​ഗ് ജി​ല്ലാ ജ​യി​ലി​ൽ വി​ള​വെ​ടു​ത്ത 60 കി​ലോ കു​മ്പ​ള​ങ്ങ അ​മ്പ​ല​ത്ത​റ​യി​ലെ സ്നേ​ഹ​വീ​ട്ടി​ലേ​ക്ക് കൈ​മാ​റി. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ ഭാ​ഗ​മാ​യി ഹ​രി​ത ജ​യി​ലാ​യി മാ​റി​യ ഹൊ​സ്ദു​ർ​ഗ് ജി​ല്ലാ ജ​യി​ലി​ൽ പൂ​ർ​ണ​മാ​യും ജൈ​വ മാ​തൃ​ക​യി​ലാ​ണ് കൃ​ഷി ന​ട​പ്പാ​ക്കി​യ​ത്. കൃ​ഷി​ക്കാ​വ​ശ്യ​മാ​യ വ​ള​വും ജ​യി​ലി​ൽ നി​ന്നു​ത​ന്നെ ഉ​ത്പാ​ദി​പ്പി​ച്ചു.
ഇ​ത്ത​ര​ത്തി​ൽ നൂ​റു​കി​ലോ​യോ​ളം വി​ള​വാ​ണ് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. അ​തി​ൽ 40 കി​ലോ​യോ​ളം ജ​യി​ലാ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി മാ​റ്റി​വ​യ്ക്കു​ക​യും ബാ​ക്കി 60 കി​ലോ അ​മ്പ​ല​ത്ത​റ സ്നേ​ഹ​വീ​ട് ബ​ഡ്സ് സ്കൂ​ളി​ലേ​ക്ക് കൈ​മാ​റു​ക​യു​മാ​യി​രു​ന്നു. കാ​ഞ്ഞ​ങ്ങാ​ട് കൃ​ഷി​ഭ​വ​ന്‍റെ പി​ന്തു​ണ​യും കൃ​ഷി​ക്ക് പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജ​യി​ൽ അ​ന്തേ​വാ​സി​ക​ളു​ടെ മാ​ന​സി​ക പ​രി​വ​ർ​ത്ത​ന​ത്തി​ന് സ​ഹാ​യ​ക​ര​മാ​വു​മെ​ന്നും സ​മൂ​ഹ​ത്തി​ൽ ജൈ​വ​കൃ​ഷി​യു​ടെ സ​ന്ദേ​ശ​മെ​ത്തി​ക്കാ​ൻ കാ​ര​ണ​മാ​കു​മെ​ന്നും ച​ട​ങ്ങി​ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച് ജി​ല്ലാ ജ​യി​ൽ സൂ​പ്ര​ണ്ട് കെ. ​വേ​ണു പ​റ​ഞ്ഞു.
ച​ട​ങ്ങി​ൽ ലൈ​ഫ് മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എം. ​വ​ത്സ​നി​ൽ നി​ന്നും സ്നേ​ഹ​വീ​ട് പ്ര​സി​ഡ​ന്‍റ് രാ​ജേ​ന്ദ്ര​ൻ വി​ള​വെ​ടു​ത്ത കു​മ്പ​ള​ങ്ങ​ക​ൾ സ്വീ​ക​രി​ച്ചു. ഹ​രി​ത​കേ​ര​ളം മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ എം.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ മു​ഖ്യാ​ഥി​തി​യാ​യി​രു​ന്നു. അ​സി. സൂ​പ്ര​ണ്ട് പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, ഡി​പി​ഒ പു​ഷ്പ​രാ​ജ്, എ​പി​ഒ​മാ​രാ​യ സു​ർ​ജി​ത്ത്, പ്ര​ദീ​പ​ൻ,ശ​ശി​ധ​ര​ൻ, സ​ന്തോ​ഷ്, വി​പി​ൻ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.