കോവിഡ് വ്യാപനം: പൊ​തു പ​രി​പാ​ടി​ക​ള്‍ മാ​റ്റി​വച്ച് സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ദു​മ പ​ഞ്ചാ​യ​ത്ത്
Wednesday, May 5, 2021 12:53 AM IST
ഉ​ദു​മ: കോ​വി​ഡി​ന്‍റെ ര​ണ്ടാം​ത​രം​ഗ​ത്തി​ല്‍ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത മൂ​ന്നാ​ഴ്ച​ത്തേ​ക്ക് വി​വാ​ഹ​വും ഗൃ​ഹ​പ്ര​വേ​ശ​ന​വും ഉ​ള്‍​പ്പ​ടെ​യു​ള്ള പൊ​തു​ച​ട​ങ്ങു​ക​ള്‍ നീ​ട്ടി​വെ​ച്ച് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ജ​ന​ങ്ങ​ള്‍ സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ഉ​ദു​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ല​ക്ഷ്മി അ​ഭ്യ​ര്‍​ഥി​ച്ചു. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്ന്, അ​ഞ്ച്, എ​ട്ട് വാ​ര്‍​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് മ​ഹാ​മാ​രി​യെ പി​ടി​ച്ചു​കെ​ട്ടു​ന്ന​തി​ന് മു​ഴു​വ​ന്‍ ജ​ന​ങ്ങ​ളും പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള സം​ഘ​ട​ന​ക​ള്‍ വോ​ള​ണ്ടി​യ​ര്‍​മാ​രു​ടെ വി​വ​ര​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്നും അ​ഭ്യ​ര്‍​ഥി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്റ്റി​യ​റിം​ഗ് ക​മ്മ​റ്റി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്‍റ് പി. ​ല​ക്ഷ്മി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. ബാ​ല​കൃ​ഷ്ണ​ന്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ബീ​ബി മാ​ങ്ങാ​ട്, സു​ധാ​ക​ര​ന്‍, സൈ​ന​ബ അ​ബൂ​ബ​ക്ക​ര്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​മു​ഹ​മ്മ​ദ്, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി അ​നി​ല്‍, ജൂ​ണി​യ​ര്‍ ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ഗോ​പി​നാ​ഥ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.