തൃ​ക്ക​രി​പ്പൂ​രി​ൽ മൂ​ന്നു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻമെന്‍റ് സോ​ണു​ക​ളാ​യി
Wednesday, May 5, 2021 12:53 AM IST
തൃ​ക്ക​രി​പ്പൂ​ർ: തൃ​ക്ക​രി​പ്പൂ​ർ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ ആ​റ്, ഏ​ഴ്, എ​ട്ട് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ചു. അ​തി​ർ​ത്തി​ക​ൾ അ​ട​ച്ച് ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി. പ​ഞ്ചാ​യ​ത്തി​ൽ ഇ​ന്ന​ലെ 24 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളാ​ണ് ഉ​ണ്ടാ​യ​ത്. ഇ​തി​ൽ പ​ത്തെ​ണ്ണം ഏ​ഴാം വാ​ർ​ഡി​ലാ​ണ്. ഈ ​വാ​ർ​ഡു​മാ​യി ഏ​റെ ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​യ ആ​റ്, എ​ട്ട് വാ​ർ​ഡു​ക​ളി​ൽ കൂ​ടി വൈ​റ​സ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​മൂ​ന്നു വാ​ർ​ഡു​ക​ളി​ൽ നി​ന്നും മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കോ തി​രി​ച്ചോ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു​ണ്ടാ​വു​ന്ന​തു വ​രെ യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ഇ​വി​ടു​ത്തെ റോ​ഡു​ക​ളെ​ല്ലാം അ​ട​ച്ച് പോ​ലീ​സും ആ​രോ​ഗ്യ വ​കു​പ്പും ക​ർ​ശ​ന​മാ​യ നി​രീ​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​രി​വെ​ള്ളൂ​ർ-​പെ​ര​ളം പ​ഞ്ചാ​യ​ത്തി​ലേ​യ്ക്കു​ള്ള പ്ര​വേ​ശ​ന ക​വാ​ട​മാ​യ കു​ണി​യ​ൻ പാ​ലം അ​ട​ച്ചു. ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​തം പൂ​ർ​ണ​മാ​യും നി​ർ​ത്ത​ലാ​ക്കി. പൊ​തു​ജ​ന​ങ്ങ​ളു​ടെ ശ്ര​ദ്ധ​ക്കാ​യി പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ മൈ​ക്ക് പ്ര​ചാ​ര​ണ​വും ന​ട​ത്തി ജാ​ഗ്ര​ത​യ്ക്കു​ള്ള നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.