കു​ടു​ക്ക​യി​ലെ സ​മ്പാ​ദ്യം ദു​രി​താ​ശ്വാ​സ​നി​ധി​യി​ലേക്ക്
Wednesday, May 5, 2021 12:53 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കു​ടു​ക്ക​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന സ​മ്പാ​ദ്യം മു​ഴു​വ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കി. കാ​ഞ്ഞ​ങ്ങാ​ട് നി​ട്ട​ടു​ക്ക​ത്ത് ഗ്യാ​സ് സ്റ്റൗ ​റി​പ്പ​യ​ർ സെ​ന്‍റ​ർ ന​ട​ത്തു​ന്ന വി​പി​ൻ-​എ​ലി​സ​ബ​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മി​ല​യ വി​പി​നാ​ണ് പു​തി​യ അ​ധ്യാ​യ​ന വ​ർ​ഷ​ത്തി​ൽ പു​സ്ത​ക​വും യൂ​ണി​ഫോ​മും വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി​യ പ​ണം കോ​വി​ഡ് മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി​യ​ത്. മി​ല​യ ത​ന്‍റെ ആ​ഗ്ര​ഹം മാ​താ​പി​താ​ക്ക​ളോ​ട് പ​റ​യു​ക​യും മ​ക​ളു​ടെ ആ​ഗ്ര​ഹം ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത​യോ​ട് പ​ങ്കു​വെ​യ്ക്കു​ക​യും തു​ട​ർ​ന്ന് അ​മ്മ എ​ലി​സ​ബ​ത്തോ​ടൊ​പ്പം ന​ഗ​ര​സ​ഭ ഓ​ഫീ​സ​ലി​ലെ​ത്തി കു​ടു​ക്ക കൈ​മാ​റു​ക​യു​മാ​യി​രു​ന്നു.