റോ​ഡ് നി​ര്‍​മാ​ണ​ത്തി​നി​ടെ വാ​ഹ​ന​മി​ടി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു
Tuesday, May 4, 2021 10:33 PM IST
കാ​സ​ര്‍​ഗോ​ഡ്: റോ​ഡ് നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ കോ​ണ്‍​ക്രീ​റ്റ് മി​ക്‌​സിം​ഗ് വാ​ഹ​ന​മി​ടി​ച്ച് തൊ​ഴി​ലാ​ളി മ​രി​ച്ചു. അ​ഡൂ​ര്‍ പാ​ണ്ടി പ​ട്ടി​ക​ജാ​തി കോ​ള​നി​യി​ലെ ബാ​ബു​വി​ന്റെ​യും സു​മ​തി​യു​ടെ​യും മ​ക​ന്‍ സു​ജി​ത് (26) ആ​ണ് മ​രി​ച്ച​ത്. കാ​വു​ങ്കാ​ല്‍ - പ​ള്ള​ഞ്ചി - ശ​ങ്ക​രം​പാ​ടി റോ​ഡി​ന്റെ കോ​ണ്‍​ക്രീ​റ്റ് പ്ര​വൃ​ത്തി​ക്കി​ടെ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ സു​ജി​ത്തി​നെ കാ​സ​ര്‍​ഗോ​ഡ് ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി: ശ്രു​തി.