കാ​ഞ്ഞ​ങ്ങാ​ട്ട് കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് 20 ന്
Sunday, April 18, 2021 12:32 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ന​ഗ​ര​സ​ഭ, ജി​ല്ലാ ആ​ശു​പ​ത്രി, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ, കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി ക്ല​ബ്, പ്ര​സ് ഫോ​റം എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ 20 ന് ​രാ​വി​ലെ 9.30 മു​ത​ൽ വൈ​കു​ന്നേ​രം മൂ​ന്നു വ​രെ കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര ഭ​വ​നി​ൽ കോ​വി​ഡ് മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും.
45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് ആ​ധാ​ർ കാ​ർ​ഡു​മാ​യി വ​ന്ന് ക്യാ​മ്പി​ൽ പ​ങ്കെ​ടു​ക്കാം. നേ​ര​ത്തേ ആ​ദ്യ ഡോ​സ് എ​ടു​ത്ത​വ​ർ​ക്ക് നി​ശ്ചി​ത കാ​ലാ​വ​ധി തി​ക​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ൽ ര​ണ്ടാ​മ​ത്തെ കു​ത്തി​വ​യ്പ്പും എ​ടു​ക്കാ​വു​ന്ന​താ​ണ്. ആ​ദ്യ​മെ​ടു​ത്ത കു​ത്തി​വ​യ്പ്പി​ന്‍റെ രേ​ഖ​യു​മാ​യാ​ണ് ഇ​വ​ർ ഹാ​ജ​രാ​കേ​ണ്ട​ത്.
ക്യാ​മ്പി​ന്‍റെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണ യോ​ഗ​ത്തി​ൽ ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​വി. സു​ജാ​ത, സ്ഥി​രം സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൺ​മാ​രാ​യ സി. ​ജാ​ന​കി​ക്കു​ട്ടി, പി. ​അ​ഹ​മ്മ​ദ​ലി, കെ.​വി. സ​ര​സ്വ​തി, കെ. ​അ​നീ​ശ​ൻ, കെ.​വി. മാ​യാ​കു​മാ​രി, ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി എം.​കെ. ഗി​രീ​ഷ്, മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി, റോ​ട്ട​റി ക്ല​ബ് ഗ​വ​ർ​ണ​ർ മു​കു​ന്ദ് പ്ര​ഭു, പ്ര​സ് ഫോ​റം പ്ര​സി​ഡ​ന്‍റ് പി.​പ്ര​വീ​ൺ കു​മാ​ർ, ദാ​ക്ഷാ​യ​ണി സി​സ്റ്റ​ർ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.