ച​ന്ദ്ര​ഗി​രി ട്ര​സ്റ്റ് സാ​ന്ത്വ​ന സ​ഹാ​യം കൈ​മാ​റി
Sunday, April 18, 2021 12:32 AM IST
ചെ​റു​വ​ത്തൂ​ർ: ഓ​ട്ടി​സം ബാ​ധി​ച്ച്‌ നി​രാ​ലം​ബ​രാ​യ​വ​രു​ടെ ഉ​ന്ന​മ​ന​ത്തി​നാ​യി ച​ന്ദ്ര​ഗി​രി ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ന​ൽ​കു​ന്ന സാ​ന്ത്വ​ന സ​ഹാ​യം ജി​ല്ലാ ലേ​ബ​ർ വെ​ൽ​ഫെ​യ​ർ എ​ക്സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ വി. ​അ​ബ്ദു​ൾ സ​ലാം ചെ​റു​വ​ത്തൂ​ർ മ​ട​ക്ക​ര​യി​ലെ കു​ടും​ബ​ത്തി​ന് കൈ​മാ​റി. ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ൻ പ​ത്താ​ന​ത്ത്, ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക സു​ലൈ​ഖ മാ​ഹി​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.