അ​ജ്ഞാ​ത​ജീ​വി വ​ള​ര്‍​ത്തു നാ​യ​യെ ക​ടി​ച്ചു​കൊ​ന്നു
Sunday, April 18, 2021 12:32 AM IST
കൊ​ട്ടി​യൂ​ര്‍: ച​പ്പ​മ​ല​യി​ല്‍ അ​ജ്ഞാ​ത ജീ​വി വ​ള​ര്‍​ത്തു​നാ​യ​യെ ക​ടി​ച്ചു കൊ​ന്നു. കോ​ട​യി​ക്ക​ല്‍ രാ​ധാ​മ​ണി​യു​ടെ വീ​ട്ടു​മു​റ്റ​ത്ത് കെ​ട്ടി​യി​രു​ന്ന നാ​യ​യെ​യാ​ണ് ക​ടി​ച്ചു കൊ​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. നാ​യ​യു​ടെ സ​മീ​പ​ത്താ​യി എ​ട്ട് ആ​ടു​ക​ളും ഉ​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ ആ​ടു​ക​ളെ ഉ​പ​ദ്ര​വി​ച്ചി​ല്ല. സ​മീ​പ​ത്തു​ള്ള വ​ള​ര്‍​ത്തു നാ​യ​ക​ളെ ഇ​തി​നു മു​ന്പും കാ​ണാ​താ​യ​താ​യി വീ​ട്ടു​ട​മ പ​റ​ഞ്ഞു. കൊ​ട്ടി​യൂ​ര്‍ സെ​ക്ഷ​ന്‍ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ര്‍ കെ.​സി രാ​ജീ​വ​ൻ, ബീ​റ്റ് ഓ​ഫീ​സ​ര്‍ എം.​ര​ഞ്ചി​ത്ത്, വാ​ച്ച​ര്‍ വി.​എ തോ​മ​സ് എ​ന്നി​വ​ർ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു.