പു​ളി​ങ്ങോം, വാ​ഴ​ക്കു​ണ്ടം, ചു​ണ്ട ടൗ​ണു​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടും
Sunday, April 18, 2021 12:32 AM IST
ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പു​ളി​ങ്ങോം, വാ​ഴ​ക്കു​ണ്ടം, ചു​ണ്ട ടൗ​ണു​ക​ൾ ഇ​ന്നു മു​ത​ൽ അ​ട​ച്ചി​ടാ​ൻ ഇ​ന്ന​ലെ ചേ​ർ​ന്ന പ​ഞ്ചാ​യ​ത്ത് ജാ​ഗ്ര​താ​സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. മ​റ്റ്‌ സ്ഥ​ല​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​മ​യം രാ​ത്രി ഏ​ഴ് വ​രെ​യാ​യി നി​ശ്ച​യി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു.

കൂ​ടാ​തെ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​രു​ടെ എ​ണ്ണം, ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ലെ നി​യ​ന്ത്ര​ണം എ​ന്നി​വ​യും ക​ർ​ശ​ന​മാ​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പ​രി​പാ​ടി​ക​ൾ ആ​ൾ​ക്കൂ​ട്ട​മി​ല്ലാ​തെ ച​ട​ങ്ങ് മാ​ത്ര​മാ​യി ന​ട​ത്തു​ന്ന​തി​നും പ​ങ്കാ​ളി​ത്തം സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​ന് വി​ധേ​യ​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. എ​ല്ലാ​വി​ധ ഉ​ത്സ​വ​ങ്ങ​ളും ച​ട​ങ്ങു​ക​ളും കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം മാ​ത്രം ന​ട​ത്തു​ന്ന​തി​നും അ​റി​യി​പ്പ് ന​ൽ​കു​വാ​നും തീ​രു​മാ​ന​മാ​യി. വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ൽ പോ​ലീ​സി​ന്‍റെ അ​നു​മ​തി​യി​ല്ലാ​തെ പ്ര​വേ​ശി​ക്ക​രു​ത്.

എ​ല്ലാ ച​ട​ങ്ങു​ക​ളും ര​ണ്ട് മ​ണി​ക്കൂ​ർ എ​ന്ന സ​മ​യ ക്ലി​പ്ത​ത പാ​ലി​ക്കു​ക​യും പോ​ലീ​സ് അ​നു​മ​തി ന​ൽ​കി​യ​തി​ന് ശേ​ഷം മാ​ത്രം ന​ട​ത്തു​ക​യും ചെ​യ്യ​ണം. നി​ല​വി​ൽ മു​ൻ​കൂ​ർ അ​നു​മ​തി നേ​ടി​യ​വ​ർ ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സു​മാ​യി ബ​ന്ധ​പ്പെ​ട​ണം. വാ​ർ​ഡ്ത​ല ആ​ർ​ആ​ർ​ടി മാ​ർ​ക്കും ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കു​മു​ള്ള ഓ​ൺ​ലൈ​ൻ പ​രി​ശീ​ല​നം നാ​ളെ ര​ണ്ട് മു​ത​ൽ ന​ട​ക്കു​മെ​ന്നും ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.

യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ഫ്. അ​ല​ക്സാ​ണ്ട​ർ, വൈ​സ് പ്ര​സി​ഡ​ന്‍റ് റെ​ജി പു​ളി​ക്ക​ൽ, സെ​ക്റ്റ​റ​ൽ മ​ജി​സ്ട്രേ​റ്റ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​കെ. ജോ​യി, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി എം.​പി. ബാ​ബു​രാ​ജ്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​വി. അ​നീ​സ്, ചെ​റു​പു​ഴ എ​സ്ഐ പി. ​സ​ന്തോ​ഷ്കു​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സി​ബി എം.​തോ​മ​സ്, കെ.​ഡി. പ്ര​വീ​ൺ, സ​ന്തോ​ഷ് ഇ​ള​യി​ട​ത്ത്, സ​ജി​നി മോ​ഹ​ന​ൻ, മാ​ത്യു കാ​രി​ത്താ​ങ്ക​ൽ, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ടി.​വി. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.