മ​ല​യോ​ര​ത്ത് ക​ന​ത്ത കാ​റ്റും മ​ഴ​യും
Sunday, April 18, 2021 12:31 AM IST
ആ​ല​ക്കോ​ട്: മ​ല​യോ​ര​മേ​ഖ​ല​യി​ൽ തു​ട​ർ​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും ക​ന​ത്ത കാ​റ്റും മ​ഴ​യും. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ശേ​ഷ​മാ​ണ് പ​ല​ഭാ​ഗ​ത്തും വേ​ന​ൽ​മ​ഴ പെ​യ്ത​ത്. മ​ഴ​യ്ക്കൊ​പ്പം ക​ന​ത്ത കാ​റ്റും ഇ​ടി​മി​ന്ന​ലും ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്തി​യി​ലാ​ഴ്ത്തി. കാ​റ്റി​ൽ വ്യാ​പ​ക​മാ​യ കൃ​ഷി​നാ​ശ​മു​ണ്ടാ​യി. ഇ​ടി​മി​ന്ന​ലി​നെ തു​ട​ർ​ന്ന് വീ​ടു​ക​ളി​ലെ ഇ​ല​ക്‌​ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ച്ചു. വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് മു​ക​ളി​ൽ മ​രം വീ​ണു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. നാ​ട്ടു​കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ കാ​റി​ന്‍റെ മു​ക​ളി​ൽ നി​ന്നും മ​രം മു​റി​ച്ചു​നീ​ക്കി. ഇ​തു​കാ​ര​ണം ത​ളി​പ്പ​റ​മ്പ് -ആ​ല​ക്കോ​ട് കൂ​ർ​ഗ് ബോ​ർ​ഡ് റോ​ഡി​ൽ ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു.