ന​ഗ​ര​ങ്ങ​ളി​ൽ അ​പ്ര​ഖ്യാ​പി​ത ലോ​ക്ക്ഡൗ​ൺ! നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ വ​ല​ഞ്ഞ് സാ​ധാ​ര​ണ​ക്കാ​ർ
Sunday, April 18, 2021 12:31 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ക​ഴി​ഞ്ഞ​വ​ർ​ഷം ഇ​തേ സ​മ​യ​ത്തു​ണ്ടാ​യ ലോ​ക്ക്ഡൗ​ണി​നെ ഓ​ർ​മി​പ്പി​ക്കു​ന്ന ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ളി​ലേ​ക്ക് ജി​ല്ല വീ​ണ്ടും മ​ട​ങ്ങു​ന്പോ​ൾ ഇ​ട​ക്കാ​ല​ത്തു​ണ്ടാ​യ ആ​ശ്വാ​സം വീ​ണ്ടും കൈ​വി​ട്ടു​പോ​കു​ന്ന നി​രാ​ശ​യി​ലാ​ണ് സാ​ധാ​ര​ണ​ക്കാ​ർ. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്ത് ഒ​രു നി​യ​ന്ത്ര​ണ​വു​മി​ല്ലാ​തെ എ​ല്ലാം അ​നു​വ​ദി​ച്ചി​ട്ട് ഒ​ടു​വി​ൽ വ്യാ​പാ​രി​ക​ളു​ടെ​യും മോ​ട്ടോ​ർ​വാ​ഹ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ​യും എ​ല്ലാ​ത്തി​ലു​മു​പ​രി ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഓ​ടി​ന​ട​ക്കേ​ണ്ടി​വ​രു​ന്ന സാ​ധാ​ര​ണ​ക്കാ​രു​ടെ​യും മേ​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്ന​തി​നെ​തി​രേ ജ​ന​രോ​ഷം ഉ​യ​രു​ക​യാ​ണ്.

14 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി ല​ഭി​ച്ച നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​രെ മാ​ത്ര​മേ കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, ഉ​പ്പ​ള, കു​ന്പ​ള എ​ന്നീ ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യു​ള്ളൂ എ​ന്ന ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം അ​വി​ശ്വ​സ​നീ​യ​ത​യോ​ടെ​യാ​ണ് എ​ല്ലാ​വ​രും കേ​ട്ട​ത്.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഇ​തേ വ്യ​വ​സ്ഥ​ക​ളു​മാ​യി ക​ർ​ണാ​ട​ക അ​ധി​കൃ​ത​ർ അ​തി​ർ​ത്തി അ​ട​ച്ച​പ്പോ​ൾ അ​ത് രാ​ജ്യ​ത്തി​ന്‍റെ അ​ഖ​ണ്ഡ​ത​യ്ക്കെ​തി​രാ​ണെ​ന്നും അ​തി​നെ​തി​രേ ഭ​ര​ണ​ത​ല​ത്തി​ലും നി​യ​മ​പ​ര​മാ​യും ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളെ​ടു​ക്കു​മെ​ന്നും വാ​ദി​ച്ച​വ​രി​ലേ​റെ​യും ഉ​ദ്യോ​ഗ​സ്ഥ​ത​ല​ത്തി​ലെ ഒ​രൊ​റ്റ തീ​രു​മാ​നം കൊ​ണ്ട് സ്വ​ന്തം ജി​ല്ല​യി​ലെ ആ​റ് ടൗ​ണു​ക​ളെ ചു​റ്റു​മു​ള്ള ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വേ​ർ​പെ​ടു​ത്തി​യ​പ്പോ​ൾ നി​ശ്ശ​ബ്ദ​ത പാ​ലി​ക്കു​ക​യാ​യി​രു​ന്നു.

ക​ർ​ണാ​ട​ക അ​ധി​കൃ​ത​ർ നി​ർ​മി​ച്ച​തു​പോ​ലു​ള്ള പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ൾ പോ​ലും ന​ഗ​ര​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​ക​വാ​ട​ങ്ങ​ളി​ൽ നി​ർ​മി​ക്കു​മെ​ന്നാ​യി​രു​ന്നു ജി​ല്ലാ ക​ള​ക്ട​റു​ടെ പ്ര​ഖ്യാ​പ​നം. ബ​സി​ലും ട്രെ​യി​നി​ലും മ​റ്റും വ​ന്നി​റ​ങ്ങു​ന്ന​വ​രു​ടെ കാ​ര്യ​ത്തി​ൽ എ​ന്തു​ചെ​യ്യു​മെ​ന്ന ചോ​ദ്യം ക​ർ​ണാ​ട​ക അ​ധി​കൃ​ത​രോ​ട് കോ​ട​തി ചോ​ദി​ച്ച​ത് ഇ​വി​ടെ​യും പ​ല​രു​ടെ​യും മ​ന​സി​ൽ ഉ​യ​ർ​ന്നു​വ​ന്നി​ട്ടു​ണ്ടാ​കാം. എ​തി​ർ​ചോ​ദ്യ​ങ്ങ​ളെ ഇ​ഷ്ട​പ്പെ​ടാ​ത്ത ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു മു​ന്നി​ൽ ആ​രും ഒ​ന്നും ചോ​ദി​ച്ചി​ട്ട് കാ​ര്യ​മു​ണ്ടാ​യി​രു​ന്നി​ല്ല.

ഇ​ന്ന​ലെ രാ​വി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളു​ടെ അ​തി​ർ​ത്തി​ക​ളി​ലെ​ത്തി​യ​വ​രെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ചോ​ദി​ച്ച് പോ​ലീ​സ് ത​ട​ഞ്ഞെ​ങ്കി​ലും വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​മു​ണ്ടാ​കു​ന്ന സാ​ഹ​ച​ര്യം മു​ന്നി​ൽ​ക്ക​ണ്ട് ഏ​താ​നും മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ പ​രി​ശോ​ധ​ന​ക​ൾ അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തീ​രു​മാ​നം ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വെ​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​നം തൊ​ട്ടു​പി​ന്നാ​ലെ​യു​ണ്ടാ​യ​തോ​ടെ എ​ല്ലാ​വ​ർ​ക്കും നേ​രി​യ ആ​ശ്വാ​സ​മാ​യി.

ജോ​ലി​സം​ബ​ന്ധ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ​ക്കും നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​നു​മെ​ല്ലാം ന​ഗ​ര​ങ്ങ​ളി​ലെ​ത്തു​ന്ന​വ​ർ​ക്ക് ജി​ല്ലാ ഭ​ര​ണ​കൂ​ടം പ​റ​ഞ്ഞ ര​ണ്ടു​വ്യ​വ​സ്ഥ​ക​ളും പാ​ലി​ക്കു​ന്ന​ത് ന​ട​ക്കു​ന്ന കാ​ര്യ​മ​ല്ലെ​ന്ന് എ​ല്ലാ​വ​ർ​ക്കും അ​റി​യാ​മാ​യി​രു​ന്നു. ന​ഗ​ര അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​നാ​കേ​ന്ദ്ര​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​തും അ​വി​ടെ വാ​ക്സി​നേ​ഷ​ന് ഉ​ൾ​പ്പെ​ടെ സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​തും എ​ളു​പ്പ​ത്തി​ൽ പ്രാ​യോ​ഗി​ക​മാ​ക്കാ​വു​ന്ന കാ​ര്യ​ങ്ങ​ള​ല്ലെ​ന്നും വ്യ​ക്ത​മാ​യി​രു​ന്നു. ലോ​ക്ക്ഡൗ​ൺ പാ​ടി​ല്ലെ​ന്ന സ​ർ​ക്കാ​ർ നി​ർ​ദേ​ശം നി​ല​വി​ലു​ള്ള​തി​നാ​ൽ മ​റ്റൊ​രു രൂ​പ​ത്തി​ൽ അ​ത് ന​ട​പ്പാ​ക്കു​ക​യെ​ന്ന ഉ​ദ്ദേ​ശം മാ​ത്ര​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​ത് ഏ​റെ​ക്കു​റെ വി​ജ​യി​ക്കു​ക​യും ചെ​യ്തു.

തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തും വി​ഷു​ക്കാ​ല​ത്തും നി​റ​ഞ്ഞു​ക​വി​ഞ്ഞി​രു​ന്ന ന​ഗ​ര​ങ്ങ​ളി​ൽ ഒ​റ്റ ദി​വ​സം കൊ​ണ്ട് വീ​ണ്ടും ആ​ളൊ​ഴി​ഞ്ഞു. ക​ട​ക​ൾ തു​റ​ക്കു​ന്ന​ത് വീ​ണ്ടും പേ​രി​ന് മാ​ത്ര​മാ​യി. ഓ​ട്ടോ​റി​ക്ഷ​ക​ളും ടാ​ക്സി​ക​ളും ഓ​ട്ട​മി​ല്ലാ​തെ ഒ​തു​ക്കി​നി​ർ​ത്തി. ബ​സു​ക​ളി​ലും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഗ​ണ്യ​മാ​യി കു​റ​ഞ്ഞു. അ​ന്ന​ന്ന​ത്തെ ചെ​റി​യ വ​രു​മാ​നം​കൊ​ണ്ട് ജീ​വി​ച്ചു​പോ​ന്ന സാ​ധാ​ര​ണ​ക്കാ​ർ വീ​ണ്ടും നി​സ​ഹാ​യ​രാ​യി.

ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന കോ​വി​ഡ് പ​രി​ശോ​ധ​നാ മെ​ഗാ ഡ്രൈ​വ് ജി​ല്ല​യി​ൽ സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള അ​ണി​യ​റ​നീ​ക്ക​മാ​ണെ​ന്ന സം​ശ​യ​വും വ്യാ​പാ​രി​ക​ൾ​ക്കും പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​മി​ട​യി​ൽ വ്യാ​പ​ക​മാ​യി ഉ​യ​ർ​ന്നി​ട്ടു​ണ്ട്. മെ​ഗാ ഡ്രൈ​വി​ന്‍റെ ഫ​ല​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തോ​ടെ സ്വാ​ഭാ​വി​ക​മാ​യും ജി​ല്ല​യി​ൽ പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ ഉ​യ​രു​മെ​ന്നും അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ച് നി​രോ​ധ​നാ​ജ്ഞ​യും സ​ന്പൂ​ർ​ണ ലോ​ക്ക്ഡൗ​ൺ ത​ന്നെ​യും ഉ​ണ്ടാ​യേ​ക്കു​മെ​ന്ന ഭ​യ​മാ​ണ് സാ​ധാ​ര​ണ​ക്കാ​ർ​ക്കു​ള്ള​ത്.

അ​ങ്ങ​നെ​യു​ണ്ടാ​യാ​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ മ​റ​വി​ൽ ജി​ല്ല​യി​ൽ എ​ല്ലാ മേ​ഖ​ല​ക​ളി​ലും ഉ​ദ്യോ​ഗ​സ്ഥ​ഭ​ര​ണം അ​ടി​ച്ചേ​ൽ​പ്പി​ക്ക​പ്പെ​ട്ട ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സാ​ഹ​ച​ര്യ​ത്തി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കാ​യി​രി​ക്കു​മ​ത്. പെ​രു​മാ​റ്റ​ച്ച​ട്ട​മു​ള്ള​തി​നാ​ൽ സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ നി​ർ​വീ​ര്യ​മാ​യി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​വ​ണ ഇ​ത് ഒ​ന്നു​കൂ​ടി ശ​ക്ത​മാ​കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് പ​ല​രും ഭ​യ​ക്കു​ന്നു.