ക​ർ​ണാ​ട​ക​യു​ടെ വ​ഴി​യേ ത​ന്നെ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും തി​രു​ത്തി; പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ലെ പ്ര​വേ​ശ​ന നി​യ​ന്ത്ര​ണം ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നം
Sunday, April 18, 2021 12:30 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ളു​ടെ പ്ര​വേ​ശ​ന​ത്തി​ന് ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി​യു​ടെ പേ​രി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണം ഒ​രാ​ഴ്ച​ത്തേ​ക്ക് മാ​റ്റി​വ​യ്ക്കാ​ൻ തീ​രു​മാ​നം. നി​യ​ന്ത്ര​ണം പെ​ട്ടെ​ന്ന് ന​ട​പ്പാ​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ൾ​ക്കു​ണ്ടാ​കു​ന്ന ബു​ദ്ധി​മു​ട്ട് പ​രി​ഗ​ണി​ച്ചാ​ണി​ത്. ഏ​പ്രി​ൽ 24 ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​നാ​ണ് പു​തി​യ തീ​രു​മാ​ന​മെ​ന്ന് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നാ​യ ജി​ല്ലാ ക​ള​ക്ട​ർ ഡോ. ​ഡി. സ​ജി​ത് ബാ​ബു അ​റി​യി​ച്ചു.

14 ദി​വ​സ​ത്തി​നു​ള്ളി​ൽ കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി ല​ഭി​ച്ച നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ചെ​യ്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ ഉ​ള്ള​വ​രെ മാ​ത്ര​മേ ജി​ല്ല​യി​ലെ പ്ര​ധാ​ന വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ കാ​സ​ർ​ഗോ​ഡ്, കാ​ഞ്ഞ​ങ്ങാ​ട്, നീ​ലേ​ശ്വ​രം, ചെ​റു​വ​ത്തൂ​ർ, ഉ​പ്പ​ള, കു​മ്പ​ള എ​ന്നീ ടൗ​ണു​ക​ളി​ൽ പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കേ​ണ്ട​തു​ള്ളൂ എ​ന്നാ​യി​രു​ന്നു ക​ഴി​ഞ്ഞ​ദി​വ​സം ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​റ്റി യോ​ഗ​ത്തി​ന്‍റെ തീ​രു​മാ​നം. ഇ​ത് ന​ട​പ്പാ​ക്കാ​നാ​യി ഈ ​ടൗ​ണു​ക​ളി​ൽ ര​ണ്ടു​വ​ശ​ത്തും പോ​ലീ​സ് പ​രി​ശോ​ധ​ന ഏ​ർ​പ്പെ​ടു​ത്താ​നും പ​രി​ശോ​ധ​നാ കേ​ന്ദ്ര​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് കോ​വി​ഡ് പ​രി​ശോ​ധ​ന​യും വാ​ക്സി​നേ​ഷ​നും ന​ൽ​കാ​നു​ള്ള സം​വി​ധാ​നം സ​ജ്ജീ​ക​രി​ക്കാ​നു​മാ​യി​രു​ന്നു നി​ർ​ദേ​ശം.

ആ​ഴ്ച​ക​ൾ​ക്കു​മു​ന്പ് കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രു​ടെ പ്ര​വേ​ശ​ന​ത്തി​ന് ക​ർ​ണാ​ട​ക സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ മാ​തൃ​ക​യി​ലു​ള്ള നി​യ​ന്ത്ര​ണം ജി​ല്ല​യി​ലെ​ത​ന്നെ ഗ്രാ​മ​ങ്ങ​ളി​ൽ​നി​ന്നും ന​ഗ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കു​ള്ള സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​ത്തി​നു​മേ​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നെ​തി​രേ പൊ​തു​സ​മൂ​ഹ​ത്തി​ലും വ്യാ​പാ​രി​ക​ളി​ലും​നി​ന്ന് വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നി​രു​ന്നു. തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ൾ​ക്കും ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​മു​ള്ള യാ​ത്ര​ക​ൾ ത​ട​സ​പ്പെ​ടു​ന്ന​തോ​ടെ ജി​ല്ല​യി​ൽ അ​പ്ര​ഖ്യാ​പി​ത ലോ​ക്ക്ഡൗ​ൺ നി​ല​വി​ൽ വ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടി​രു​ന്നു.