മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ്! ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സ​ത്തി​നി​ടെ 8321 പേ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യി
Sunday, April 18, 2021 12:30 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച​യും ശ​നി​യാ​ഴ്ച​യു​മാ​യി ജി​ല്ല​യി​ൽ ന​ട​ത്തി​യ മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വി​ൽ 8,321 പേ​ർ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​എ.​വി. രാം​ദാ​സ് അ​റി​യി​ച്ചു. ഇ​തി​ൽ 4235 പേ​ർ​ക്ക് ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യും 4034 പേ​ർ​ക്ക് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യു​മാ​ണ് ന​ട​ത്തി​യ​ത്. സ​ർ​ക്കാ​ർ ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ, സ്വ​കാ​ര്യ ലാ​ബു​ക​ൾ, മ​ട​ക്ക​ര, അ​ഴി​ത്ത​ല ഹാ​ർ​ബ​റു​ക​ൾ, പ​ട​ന്ന​ക്കാ​ട് ഇ​എം​എ​സ് ക്ല​ബ്‌ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഒ​രു​ക്കി​യ മൊ​ബൈ​ൽ ബൂ​ത്തു​ക​ളി​ൽ വ​ച്ചാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

കോ​വി​ഡ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഉ​ള്ള​വ​ർ, കോ​വി​ഡ് ബാ​ധി​ത​രു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​ർ, പൊ​തു​ജ​ന​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്ക​ത്തി​ൽ ഏ​ർ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള 45 വ​യ​സി​ന് താ​ഴെ പ്രാ​യ​മു​ള്ള ഓ​ട്ടോ- ടാ​ക്സി ഡ്രൈ​വ​ർ​മാ​ർ, ക​ള​ക്ഷ​ൻ ഏ​ജ​ന്‍റു​മാ​ർ, കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​ർ, തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ച്ച​വ​ർ, ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ​യ്ക്കെ​ത്തു​ന്ന രോ​ഗി​ക​ൾ, കൂ​ട്ടി​രി​പ്പി​ന് പോ​യ​വ​ർ എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ശോ​ധ​ന​യി​ൽ മു​ൻ​ഗ​ണ​ന ന​ൽ​കി​യ​ത്. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ പേ​ർ​ക്ക് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.