ക​ള​ക്ട​റു​ടെ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് പ​രാ​തി ന​ൽ​കി
Sunday, April 18, 2021 12:30 AM IST
കാ​സ​ർ​ഗോ​ഡ്: കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ക​ടു​ത്ത ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​കു​ന്ന ത​ര​ത്തി​ൽ ഏ​ക​പ​ക്ഷീ​യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ൽ​എ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി. ജോ​യി​ക്ക് പ​രാ​തി ന​ൽ​കി. സ​മീ​പ ഗ്രാ​മ​ങ്ങ​ളി​ലു​ള്ള​വ​ർ ജി​ല്ല​യി​ലെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന​ത് ത​ട​യു​ന്ന രീ​തി​യി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യ​ത് മ​ണ്ട​ത്ത​രം നി​റ​ഞ്ഞ​തും ക്രൂ​ര​വു​മാ​യ തീ​രു​മാ​ന​മാ​ണെ​ന്ന് ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ത് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​സ്വാ​ത​ന്ത്ര്യ​വും തൊ​ഴി​ലെ​ടു​ക്കാ​നു​ള്ള അ​വ​കാ​ശ​വു​മെ​ല്ലാം ത​ട​യു​ന്ന ന​ട​പ​ടി​യാ​ണ്. രാ​ജ്യ​ത്ത് 45 വ​യ​സി​ന് താ​ഴെ​യു​ള്ള​വ​ർ​ക്ക് വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ ​പ്രാ​യ​പ​രി​ധി​യി​ൽ ഉ​ള്ള​വ​ർ​ക്ക് ന​ഗ​ര​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ത്ത​ര​വി​ലൂ​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ജ​ന​പ്ര​തി​നി​ധി​ക​ളെ​യോ വ്യാ​പാ​രി​സ​മൂ​ഹ​ത്തെ​യോ പൊ​തു​ജ​ന​ങ്ങ​ളെ​യോ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കാ​തെ​യു​ള്ള ഏ​കാ​ധി​പ​ത്യ​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളി​ലൂ​ടെ ജി​ല്ല​യി​ൽ ക​ർ​ഫ്യൂ​വി​ന് സ​മാ​ന​മാ​യ സ്ഥി​തി​വി​ശേ​ഷം സൃ​ഷ്ടി​ക്കാ​നാ​ണ് ക​ള​ക്ട​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും എ​ൻ.​എ. നെ​ല്ലി​ക്കു​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.