ബേ​ക്ക​ൽ കോ​ട്ട​യി​ൽ വീ​ണ്ടും സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക്
Sunday, April 18, 2021 12:30 AM IST
ബേ​ക്ക​ൽ: കോ​വി​ഡ് വ്യാ​പ​നം വീ​ണ്ടും രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ രാ​ജ്യാ​ന്ത​ര വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ബേ​ക്ക​ൽ കോ​ട്ട​യി​ൽ കേ​ന്ദ്ര പു​രാ​വ​സ്തു വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മേ​യ് 15 വ​രെ സ​ന്ദ​ർ​ശ​ക​ർ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. നി​രോ​ധ​നം പ്ര​ഖ്യാ​പി​ച്ച​ത​റി​യാ​തെ ഇ​ന്ന​ലെ ബേ​ക്ക​ലി​ലെ​ത്തി​യ സ​ന്ദ​ർ​ശ​ക​രെ​പ്പോ​ലും അ​ക​ത്ത് പ്ര​വേ​ശി​പ്പി​ച്ചി​ല്ല.

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം മാ​ർ​ച്ചി​ൽ അ​ട​ച്ചി​ട്ടി​രു​ന്ന ബേ​ക്ക​ൽ കോ​ട്ട പി​ന്നീ​ട് സെ​പ്റ്റം​ബ​ർ 21 മു​ത​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ളോ​ടെ തു​റ​ന്ന​ത്. രാ​ത്രി ഏ​ഴ് മു​ത​ൽ ലൈ​റ്റ് ആ​ൻ​ഡ് സൗ​ണ്ട് ഷോ ​കൂ​ടി ആ​രം​ഭി​ച്ച​തോ​ടെ വി​നോ​ദ​സ​ഞ്ചാ​ര​കേ​ന്ദ്രം കൂ​ടു​ത​ൽ സ​ജീ​വ​മാ​യി​രു​ന്നു.

കോ​ട്ട​യു​ടെ പ​രി​സ​ര​ത്ത് കൂ​ടു​ത​ൽ വ​ഴി വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചും ബീ​ച്ച് പാ​ർ​ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി റോ​ഡു​ക​ൾ ന​വീ​ക​രി​ച്ചും സൗ​ന്ദ​ര്യ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​പ്പാ​ക്കി​യി​രു​ന്നു. ന​വം​ബ​ർ, ഡി​സം​ബ​ർ മാ​സ​ങ്ങ​ളി​ലെ പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ൽ ര​ണ്ടാ​യി​ര​ത്തി​ലേ​റെ​പ്പേ​ർ കോ​ട്ട​യി​ലും അ​ടു​ത്തു​ള്ള ബീ​ച്ച് പാ​ർ​ക്കി​ലു​മാ​യി എ​ത്തി​യി​രു​ന്നു. വി​ഷു​വി​ന്‍റെ അ​ടു​ത്ത ദി​വ​സം മാ​ത്രം അ​ഞ്ഞൂ​റി​ലേ​റെ സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​വി​ടെ​യെ​ത്തി​യി​രു​ന്ന​ത്.