ക​ശു​മാ​ങ്ങ​യി​ൽ​നി​ന്നു​ള്ള മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി ആ​റ​ളം ഫാം
Saturday, April 17, 2021 1:13 AM IST
എ​ടൂ​ർ: ആ​റ​ളം ഫാ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ശു​മാ​ങ്ങ​യി​ൽ‌​നി​ന്ന് മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കി വി​പ​ണി​യി​ലി​റ​ക്കി. ജാം, ​അ​ച്ചാ​ർ, സ്‌​ക്വാ​ഷ് എ​ന്നി​വ​യാ​ണ് വി​പ​ണി​യി​ലെ​ത്തി​യ​ത്. 250 മി​ല്ലീ ലി​റ്റ​റി​ന്‍റെ ബോ​ട്ടി​ൽ ജാ​മി​ന് 120 രൂ​പ, അ​ച്ചാ​റി​ന് 60 രൂ​പ, അ​ര ലി​റ്റ​റി​ന്‍റെ സ്‌​ക്വാ​ഷി​ന് 120 രൂ​പ എ​ന്നി​ങ്ങ​നെ​യാ​ണ് വി​ല. സം​സ്ഥാ​ന കൃ​ഷി അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്‌​ട​ർ ഡോ. ​ടി.​വി.​രാ​ജേ​ന്ദ്ര​ൻ റെ​യ്ഡ്‌​കോ ചെ​യ​ർ​മാ​ൻ വ​ത്സ​ൻ പാ​നോ​ളി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ൾ ന​ൽ​കി വി​പ​ണ​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ആ​റ​ളം ഫാം ​മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ എ​സ്.​ബി​മ​ൽ​ഘോ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​രി​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​വേ​ലാ​യു​ധ​ൻ, ആ​റ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി.​രാ​ജേ​ഷ്, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ രാം​ദാ​സ്, റെ​യ്ഡ്‌​കോ എം​ഡി സി.​പി.​മ​നോ​ജ് കു​മാ​ർ, ഡ​യ​റ​ക്‌​ട​ർ പി.​കോ​മ​ള ല​ക്ഷ്മ​ണ​ൻ, ഫാം ​മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ ആ​ർ.​ശ്രീ​കു​മാ​ർ, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ കെ.​ആ​ർ. പ്ര​സ​ന്ന​ൻ നാ​യ​ർ, സൂ​പ്ര​ണ്ട് വി.​പി.​മോ​ഹ​ൻ​ദാ​സ്, ആ​റ​ളം കൃ​ഷി ഓ​ഫീ​സ​ർ കെ.​ആ​ർ.​കോ​കി​ല, കൃ​ഷി അ​സി​സ്റ്റ​ന്‍റ് സി.​കെ.​സു​മേ​ഷ്, ട്രേ​ഡ് യൂ​ണി​യ​ൻ പ്ര​തി​നി​ധി​ക​ളാ​യ ആ​ന്‍റ​ണി ജേ​ക്ക​ബ്, പി.​കെ.​രാ​മ​ച​ന്ദ്ര​ൻ ഷാ​ജു അ​ല​ക്‌​സാ​ണ്ട​ർ, പ്രോ​ജ​ക്‌​ട് അ​സി​സ്റ്റ​ന്‍റ് പി.​ആ​ർ.​രാ​ജ​ല​ക്ഷ്മി, എം.​എ​സ്.​പ്ര​ണ​വ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.