കാ​ർ​പ്പ​റ്റ് വി​ൽ​ക്കാ​നെ​ത്തി​യ യു​വാ​വ് കാ​ർ​പ്പ​റ്റും പ​ണ​വു​മാ​യി മുങ്ങി
Saturday, April 17, 2021 1:12 AM IST
മാ​ഹി: വീ​ട്ടി​ൽ കാ​ർ​പ്പ​റ്റ് വി​ൽ​ക്കാ​നെ​ത്തി​യ യു​വാ​വ് വി​ല്പ​ന ന​ട​ത്തി​യ കാ​ർ​പ്പ​റ്റും പ​ണ​വും ക​വ​ർ​ന്ന് ക​ട​ന്നുക​ള​ഞ്ഞു. പ​ന്ത​ക്ക​ലി​ൽ സ്റ്റു​ഡി​യോ ന​ട​ത്തു​ന്ന ച​മ്പാ​ട് മ​നേ​ക്ക​ര റോ​ഡി​ലെ ആ​ന​ന്ദ് ഹൗ​സി​ലെ രാ​ജ​ര​ത്ന പ്ര​ഭ​യു​ടെ പ​ണ​വും കാ​ർ​പ്പ​റ്റു​മാ​ണ് ക​വ​ർ​ന്ന​ത്.
ക​ഴി​ഞ്ഞദി​വ​സ​മാ​യിരുന്നു സം​ഭ​വം. വെ​ള്ള മാ​രു​തി ഇ​ക്കോ വാ​നി​ൽ കാ​ർ​പ്പ​റ്റു​മാ​യി പ്ര​ഭ​യു​ടെ വീ​ട്ടി​ലെ​ത്തി​യ യു​വാ​വ് കാ​ർ‌​പ്പ​റ്റ് ആ​വ​ശ്യ​മു​ണ്ടോ​യെ​ന്ന് ചോ​ദി​ച്ചു. ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലെ​ന്നും പി​ന്നീ​ടാ​കാ​മെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ വീ​ട്ടി​ൽ വ​രാ​ന്ത​യി​ൽ വി​രി​ച്ച കാ​ർ​പ്പ​റ്റ് പ​ഴ​കി​യി​ട്ടു​ണ്ടെ​ന്നും ഇ​ന്ന് വാ​ങ്ങി​ച്ചാ​ൽ വി​ഷു ഓ​ഫ​ർ ഉ​ണ്ടെ​ന്നും പ​ഴ​യ കാ​ർ​പ്പ​റ്റി​ന് വി​ല ക​ണ​ക്കാ​ക്കി ബാ​ക്കി തു​ക ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും പ​റ​ഞ്ഞ​പ്പോ​ൾ ഗൃ​ഹ​നാ​ഥൻ​ സാ​ധ​നം വാ​ങ്ങു​വാ​ൻ തയാറായി.
തു​ട​ർ​ന്ന് വി​ല പേ​ശി സ്ക്വ​യ​ർ ഫീ​റ്റിന് 120 രൂ​പ​പ്രകാരം 20 സ്ക്വ​യ​ർ ഫീ​റ്റ് കാ​ർ​പ്പ​റ്റ് വാ​ങ്ങി.​ പ​ഴ​യ കാ​ർ​പ്പ​റ്റ് വേ​ണ്ടെ​ന്നും ക​മ്പ​നി​യി​ൽ തെ​ളി​വ് കാ​ണി​ക്കാ​ൻ ഇ​തി​ന്‍റെ ഫോ​ട്ടോ മാ​ത്രം മ​തി​യെ​ന്നും യുവാവ് പ​റ​ഞ്ഞു. 2400 രൂ​പ കൊ​ടു​ത്ത​പ്പോ​ൾ പ​റ​ഞ്ഞ​തി​ലും അ​ല്പം കൂ​ടു​ത​ൽ കാ​ർ​പ്പ​റ്റ് ഉ​ണ്ടെ​ന്നും അ​തി​ന്‍റെ പ​ണം കൂ​ടി ത​ര​ണ​മെ​ന്നും ഇ​യാ​ൾ പ​റ​ഞ്ഞു. സമ്മർദമേറിയതോടെ ഗൃ​ഹ​നാ​ഥ​ൻ ബാ​ക്കി തു​ക ന​ൽ​കാ​ൻ അ​ക​ത്തേ​ക്ക് പോ​യ ​ത​ക്കം നോ​ക്കി 2400 രൂ​പ​യും വി​ല്പ​ന ന​ട​ത്തി​യ കാ​ർ​പ്പ​റ്റും എ​ടു​ത്ത് യുവാവ് ക​ട​ന്നുക​ള​ഞ്ഞ​താ​യി രാ​ജ​ര​ത്ന പ്ര​ഭ പ​റ​യു​ന്നു. പാ​ത​യോ​ര​ത്തുത​ന്നെ​യാ​ണ് ഈ ​വീ​ട്. ഗൃ​ഹ​നാ​ഥൻ ത​ന്‍റെ ബൈ​ക്കു​മാ​യി പി​ന്തു​ട​ർ​ന്നെ​ങ്കി​ലും യുവാവിനെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഉ​ട​ൻ 100 ൽ ​വി​ളി​ച്ച​പ്പോ​ൾ പോ​ലീ​സ് സം​ഘമെ​ത്തി അ​ന്വേ​ഷ​ണം ന​ട​ത്തി. പാ​നു​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.