പ​ഴ​ക്ക​ട കു​ത്തി​ത്തു​റ​ന്ന് പ​ണം ക​വ​ര്‍​ന്ന പ്ര​തി പി​ടി​യി​ല്‍
Saturday, April 17, 2021 1:12 AM IST
കാ​സ​ര്‍​ഗോ​ഡ്: ന​ഗ​ര​മ​ധ്യ​ത്തി​ലെ പ​ഴ​ക്ക​ട കു​ത്തി​ത്തു​റ​ന്ന് 20,000 രൂ​പ ക​വ​ര്‍​ന്ന കേ​സി​ല്‍ പ്ര​തി പി​ടി​യി​ല്‍. വി​ദ്യാ​ന​ഗ​ര്‍ വ​ളാ​ശേ​രി വീ​ട്ടി​ല്‍ മു​ഹ​മ്മ​ദ് ഷാ​നി​ദി(28)​നെ​യാ​ണ് എ​സ്‌​ഐ കെ.​വി. രാ​ജീ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.
പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡി​ലെ ന​ഗ​ര​സ​ഭാ ഷോ​പ്പിം​ഗ് കോം​പ്ല​ക്‌​സി​ലു​ള്ള യു​കെ ടു ​ഫ്ര​ഷ് എ​ന്ന പ​ഴ​ക്ക​ട​യി​ലാ​ണ് അ​ഞ്ച് ദി​വ​സം മു​മ്പ് ക​വ​ര്‍​ച്ച ന​ട​ന്ന​ത്. ക​ട​യു​ടെ മു​ക​ള്‍​ഭാ​ഗ​ത്തെ പ്ലൈ​വു​ഡ് ഇ​ള​ക്കി​മാ​റ്റി​യാ​ണ് ഇ​യാ​ള്‍ അ​ക​ത്തു ക​ട​ന്ന​ത്.
ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ പ​ഴ​യ ബ​സ് സ്റ്റാ​ന്‍​ഡ് പ​രി​സ​ര​ത്ത് സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഷാ​നി​ദി​നെ പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് മോ​ഷ​ണ​വി​വ​രം പു​റ​ത്താ​യ​ത്.
ഇ​തേ സ്ഥ​ല​ത്ത് ക​ഴി​ഞ്ഞ മൂ​ന്നു​മാ​സ​ത്തി​നി​ടെ ന​ട​ന്ന മ​റ്റു മോ​ഷ​ണ​ങ്ങ​ളി​ല്‍ ഇ​യാ​ള്‍​ക്ക് ബ​ന്ധ​മു​ണ്ടോ എ​ന്ന​റി​യാ​ന്‍ ചോ​ദ്യം​ചെ​യ്യ​ല്‍ തു​ട​രു​ന്നു.