ബാ​ങ്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി
Saturday, April 17, 2021 1:12 AM IST
രാ​ജ​പു​രം: അ​ക്കൗ​ണ്ടി​ല്‍ മി​നി​മം ബാ​ല​ന്‍​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന് കാ​ണി​ച്ച് പി​ന്നീ​ട് നി​ക്ഷേ​പി​ച്ച പ​ണ​ത്തി​ല്‍​നി​ന്നും പി​ഴ​യീ​ടാ​ക്കി അ​ക്കൗ​ണ്ട് ഉ​ട​മ​യെ ബു​ദ്ധി​മു​ട്ടി​ച്ച​തി​ന് ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്ക് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന് ഉ​പ​ഭോ​ക്തൃ കോ​ട​തി വി​ധി. മാ​ല​ക്ക​ല്ലി​ലെ വി.​പി. സ​ണ്ണി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​ക്കൗ​ണ്ട് ഉ​ട​മ​യാ​യ മ​ക​ള്‍​ക്ക് ബാ​ങ്ക് 10,000 രൂ​പ ന​ഷ്ട​പ​രി​ഹാ​ര​മാ​യും 5000 രൂ​പ കോ​ട​തി​ച്ചെ​ല​വാ​യും ന​ല്‍​കാ​ന്‍ ഉ​പ​ഭോ​ക്തൃ കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്.
ചെ​ന്നൈ​യി​ല്‍ പ​ഠി​ക്കു​ന്ന മ​ക​ള്‍​ക്ക് പ​രീ​ക്ഷാ​ഫീ​സ് അ​ട​യ്ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് അ​വ​രു​ടെ പേ​രി​ലു​ള്ള ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് സ​ണ്ണി പ​ണം നി​ക്ഷേ​പി​ച്ച​ത്. എ​ന്നാ​ല്‍ നേ​ര​ത്തേ മി​നി​മം ബാ​ല​ന്‍​സ് ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന​തി​ന്‍റെ പേ​രി​ല്‍ ഇ​തി​ല്‍​നി​ന്നും ബാ​ങ്ക് പി​ഴ​യീ​ടാ​ക്കി​യ​തോ​ടെ അ​യ​ച്ച തു​ക പൂ​ര്‍​ണ​മാ​യി എ​ടു​ത്ത് യ​ഥാ​സ​മ​യം പ​രീ​ക്ഷാ​ഫീ​സ് അ​ട​യ്ക്കാ​ന്‍ മ​ക​ള്‍​ക്ക് ക​ഴി​യാ​ത്ത അ​വ​സ്ഥ വ​ന്ന​താ​യി സ​ണ്ണി​യു​ടെ പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി.
പൊ​യി​നാ​ച്ചി​യി​ലെ അ​ഭി​ഭാ​ഷ​ക​ന്‍ ടി.​സി. നാ​രാ​യ​ണ​നാ​ണ് പ​രാ​തി​ക്കാ​ര​നു​വേ​ണ്ടി ഹാ​ജ​രാ​യ​ത്.