ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി
Saturday, April 17, 2021 1:12 AM IST
കാ​സ​ർ​ഗോ​ഡ്: പു​ത്തി​ഗെ പ​ഞ്ചാ​യ​ത്തി​ൽ ഡെ​ങ്കി​പ്പ​നി​ക്കെ​തി​രേ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി. പ​ഞ്ചാ​യ​ത്തും പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​വും ഇ​ത​ര വ​കു​പ്പു​ക​ളും, കു​ടും​ബ​ശ്രീ, എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ, ഹ​രി​ത​ക​ർ​മ​സേ​ന, തോ​ട്ടം ഉ​ട​മ​ക​ൾ എ​ന്നി​വ​രു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്.
മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി 'തോ​ട്ട​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക' എ​ന്ന പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ച​ക്ക​ണി​കെ ബാ​ല​സു​ബ്ര​ഹ്മ​ണ്യ ഭ​ട്ടി​ന്‍റെ ക​വു​ങ്ങി​ൻ തോ​ട്ട​ത്തി​ൽ കൊ​തു​കു​ക​ളു​ടെ ഉ​റ​വി​ട ന​ശീ​ക​ര​ണ പ്ര​വ​ർ​ത്ത​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ബ്ബ​ണ്ണ ആ​ൾ​വ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ പാ​ലാ​ക്ഷ റൈ ​അ​ധ്യ​ക്ഷ​നാ​യി. വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ​ന്തി, ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എം. ​അ​നി​ത, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ പി. ​പ്രേ​മ, കാ​വ്യ​ശ്രീ, അ​നി​ത​ശ്രീ, കൃ​ഷി ഓ​ഫീ​സ​ർ ഹം​ഷീ​ന, വി​ഇ​ഒ ജോ​ൺ​സ​ൺ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സി.​എ​ച്ച്. ഗോ​പാ​ല​കൃ​ഷ്ണ പ​രി​പാ​ടി വി​ശ​ദീ​ക​രി​ച്ചു. കെ.​എം. മോ​ഹ​ന​ൻ സ്വാ​ഗ​ത​വും വി.​പി. തോ​മ​സ് ന​ന്ദി​യും പ​റ​ഞ്ഞു.