വൈ​വി​ധ്യ​കാ​ഴ്ച​ക​ളൊ​രു​ക്കി പ​ത്താ​മു​ദ​യം വി​ത്തു​ത്സ​വം
Saturday, April 17, 2021 1:10 AM IST
രാ​ജ​പു​രം: വൈ​വി​ധ്യ​കാ​ഴ്ച​ക​ളൊ​രു​ക്കി പ​ത്താ​മു​ദ​യം വി​ത്തു​ത്സ​വം. ഇ​രു​പ​തി​ൽ​പ്പ​രം ഇ​നം കാ​ച്ചി​ലു​ക​ൾ, 12 ത​രം മ​ധു​ര​ക്കി​ഴ​ങ്ങു​ക​ൾ, ക​സ്തൂ​രി മ​ഞ്ഞ​ൾ, ക​രി​മ​ഞ്ഞ​ൾ, വ​യ​നാ​ട​ൻ മ​ഞ്ഞ​ൾ തു​ട​ങ്ങി ഇ​രു​പ​തോ​ളം മ​ഞ്ഞ​ളു​ക​ൾ, ഗ​ജേ​ന്ദ്ര ചേ​ന, നെ​യ്ച്ചേ​ന, നാ​ട​ൻ ചേ​ന എ​ന്നീ​യി​നം ചേ​ന​ക​ൾ,
പാ​ൽ ചേ​മ്പ്, കു​ഴി നി​റ​യ​ൻ ചേ​മ്പ്, ക​ണ്ണ​ൻ ചേ​മ്പ്, ഈ​യ്യ​ച്ചേ​മ്പ് മ​ക്ക​ളെ പോ​റ്റി തു​ട​ങ്ങി പ​ത്തി​ല​ധി​കം ചേ​മ്പു​ക​ൾ, മാ​ര​ൻ ഇ​ഞ്ചി, ക​രി​യി​ഞ്ചി, മ​രു​ന്നി​ഞ്ചി തു​ട​ങ്ങി വി​വി​ധ​യി​നം ഇ​ഞ്ചി​ക​ൾ, നീ​ല​ക്കു​വ, മ​ഞ്ഞ​ക്കൂ​വ, നാ​ട​ൻ കൂ​വ, കാ​ട്ടു​കൂ​വ തു​ട​ങ്ങി വി​വി​ധ​യി​നം കൂ​വ​ക​ൾ, കൊ​ടു​ക​ഴ​മ, രാ​ജ​മ ചെ​ങ്ക​ഴ​മ, അ​ല്ലി​ക്ക​ണ്ണ​ൻ, മാ​ല​ക്കാ​ര​ൻ തൊ​ണ്ണൂ​റാ​ൻ, ചോ​മ​ൻ, ചെ​ങ്കീ​രി​യ​ൻ ത​വ​ള​ക്ക​ണ്ണ​ൻ, പൊ​ന്നാ​ര്യ​ൻ, ന​വ​ര, ര​ക്ത​ശാ​ലി തു​ട​ങ്ങി 40 ഇ​നം ത​ന​ത് നെ​ൽ​വി​ത്തു​ക​ൾ, തേ​നീ​ച്ച കോ​ള​നി കൂ​ട് സ​ഹി​തം, ചെ​റു​തേ​നീ​ച്ച കോ​ള​നി കൂ​ടു​സ​ഹി​തം.

എ​ട്ടു​ത​രം വാ​ഴ​വി​ത്തു​ക​ൾ, ആ​റു​ത​രം ക​പ്പ​ത്ത​ണ്ട്, വി​വി​ധ​യി​നം തെ​ങ്ങി​ൻ തൈ​ക​ൾ, വി​വി​ധ​യി​നം ക​മു​കി​ൻ തൈ​ക​ൾ, വി​വി​ധ​യി​നം പ്ലാ​വി​ൻ തൈ​ക​ൾ, പ​ഴ​വ​ർ​ഗ​ങ്ങ​ൾ 20 ത​രം പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ തൈ​ക​ൾ വി​വി​ധ​യി​നം ക​ന്നു​കാ​ലി, ആ​ടു​ക​ൾ, വി​വി​ധ​യി​നം കോ​ഴി​ക്ക​ൾ, വ​ള​ർ​ത്തു മ​ത്സ്യ​ങ്ങ​ൾ, നാ​ട​ൻ പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, ഹൈ​ബ്രി​ഡ് പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, വി​വി​ധ​യി​നം മാ​വു​ക​ൾ, ക​ച്ചോ​ലം,വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു​ള്ള തീ​റ്റ​ക​ൾ, കാ​ർ​ഷി​ക ഉ​പ​ക​ര​ണ​ങ്ങ​ൾ പൂ​ച്ചെ​ടി​ക​ൾ, മ​സാ​ല, ശ​ർ​ക്ക​ര മു​ത​ലാ​യ സാ​ധ​ന​ങ്ങ​ൾ വി​ൽ​ക്കാ​നും പ്ര​ദ​ർ​ശ​ന​ത്തി​നു​മാ​യി ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ർ​ഷ​ക​ർ ഈ ​മേ​ള​യി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​വ​സ​രം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കൂ​ടു​ത​ൽ വി​ള​വു​ക​ൾ ഉ​ണ്ടാ​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്ന് ക​ള്ളാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ പ​റ​ഞ്ഞു.