സി​പി​എം വ്യാ​പ​ക സം​ഘ​ർ​ഷ​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്നു: ബി​ജെ​പി
Friday, April 16, 2021 12:27 AM IST
ക​ണ്ണൂ​ർ: ത​ല​ശേ​രി, പാ​നൂ​ർ മേ​ഖ​ല​യി​ൽ സി​പി​എം വ്യാ​പ​ക സം​ഘ​ർ​ഷ​ത്തി​ന് ത​യാ​റെ​ടു​ക്കു​ക​യാ​ണെ​ന്ന് ബി​ജെ​പി ക​ണ്ണൂ​ർ ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​കെ. വി​നോ​ദ് കു​മാ​ർ. പാ​നൂ​രി​ൽ ഒ​രു ലീ​ഗ് പ്ര​വ​ർ​ത്ത​ക​നെ കൊ​ന്ന​തി​നു പി​ന്നാ​ലെ വ്യാ​പ​ക​മാ​യി ബോം​ബ് ഉ​ണ്ടാ​ക്കു​ക​യാ​ണ്. ത​ല​ശേ​രി നാ​ലാം​മൈ​ലി​ൽ ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​തി​നി​ട​യി​ലു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ മാ​രി​മു​ത്തു​വെ​ന്ന നി​ജീ​ഷി​ന് ഗു​രു​ത​ര പ​രി​ക്കേ​റ്റു. സി​പി​എം പ്ര​വ​ർ​ത്ത​ക​നാ​യ ബി​ജു​വി​ന്‍റെ വീ​ട്ടി​ൽ വ​ച്ചാ​ണ് പ​തി​വാ​യി ബോം​ബ് ഉ​ണ്ടാ​ക്കു​ന്ന​ത്. ഈ ​സം​ഘ​ങ്ങ​ൾ നി​ര​വ​ധി അ​ക്ര​മ-വ​ധ​ശ്ര​മ കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ​വ​രാ​ണ്. ജാ​മ്യ​ത്തി​ലി​റ​ങ്ങി​യ​വ​രും ഈ ​സം​ഘ​ത്തി​ലു​ണ്ട്. സ്ഫോ​ട​ന​ത്തി​ന്‍റെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ ശ്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​റു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് കെ.​കെ. വി​നോ​ദ് കു​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.