പെ​ർ​ള-​കു​മ​ളി കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​മ​യ​മാ​റ്റം ഇ​ന്നു​മു​ത​ൽ
Friday, April 16, 2021 12:27 AM IST
ചെ​റു​പു​ഴ: പെ​ർ​ള-​ചെ​റു​പു​ഴ-​കു​മ​ളി റൂ​ട്ടി​ൽ ഓ​ടു​ന്ന ദീ​ർ​ഘ​ദൂ​ര കെ​എ​സ്ആ​ർ​ടി​സി ബ​സി​ന്‍റെ സ​മ​യ​മാ​റ്റം ഇ​ന്നു​മു​ത​ൽ നി​ല​വി​ൽ വ​രും.
കു​മ​ളി​യി​ൽ​നി​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​നു പു​റ​പ്പെ​ട്ട് ക​ട്ട​പ്പ​ന, ഇ​ടു​ക്കി, ചെ​റു​തോ​ണി, നേ​ര്യ​മം​ഗ​ലം, കോ​ത​മം​ഗ​ലം, അ​ങ്ക​മാ​ലി, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ർ ആ​ല​ക്കോ​ട്, ചെ​റു​പു​ഴ, വെ​ള്ള​രി​ക്കു​ണ്ട്, ഒ​ട​യം​ചാ​ൽ, ചു​ള്ളി​ക്ക​ര, കു​റ്റി​ക്കോ​ൽ, ബോ​വി​ക്കാ​നം, മു​ള്ളേ​രി​യ, ബ​ദി​യ​ടു​ക്ക വ​ഴി പെ​ർ​ള​യി​ൽ രാ​വി​ലെ ആ​റി​ന് എ​ത്തും.
തി​രി​ച്ച് പെ​ർ​ള​യി​ൽ​നി​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് 2.20ന് ​പു​റ​പ്പെ​ട്ട് 3.20ന് ​കു​റ്റി​ക്കോ​ൽ, 3.55 ന് ​ഒ​ട​യം​ചാ​ൽ, 4.25 ന് ​പ​ര​പ്പ, 4.45 ന് ​വെ​ള്ള​രി​ക്കു​ണ്ട്, 5.20 ന് ​ചെ​റു​പു​ഴ ആ​ല​ക്കോ​ട്, ത​ളി​പ്പ​റ​മ്പ്, ക​ണ്ണൂ​ർ, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ വ​ഴി പു​ല​ർ​ച്ചെ 3.25 ന് ​കോ​ത​മം​ഗ​ലം, 5.15 ഇ​ടു​ക്കി ആ​റി​ന് ക​ട്ട​പ്പ​ന വ​ഴി ഏ​ഴി​ന് കു​മ​ളി​യി​ൽ എ​ത്തും.