കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, April 14, 2021 12:21 AM IST
കാ​സ​ർ​ഗോ​ഡ്: കാ​ർ​ഷി​ക മേ​ഖ​ല​യ്ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ അ​ഗ്രി ഹോ​ർ​ട്ടി സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ അ​ഗ്രി ഹോ​ർ​ട്ടി സൊ​സൈ​റ്റി അം​ഗ​ങ്ങ​ൾ​ക്കാ​യി കാ​ർ​ഷി​ക മ​ത്സ​ര​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ഏ​റ്റ​വും ന​ല്ല പൂ​ന്തോ​ട്ട​ത്തി​ന് ഉ​ദ്യാ​ൻ ര​ത്ന അ​വാ​ർ​ഡ്, പ​ച്ച​ക്ക​റി ഉ​ൾ​പ്പ​ടെ​യു​ള്ള വീ​ട്ടു​മു​റ്റ​ത്തെ പോ​ഷ​ക​ത്തോ​ട്ട​ത്തി​ന് പോ​ഷ​ക ശ്രീ ​അ​വാ​ർ​ഡ്, സം​യോ​ജി​ത കൃ​ഷി​ത്തോ​ട്ട​ത്തി​ന് കി​സാ​ൻ ജ്യോ​തി അ​വാ​ർ​ഡ്, കാ​ർ​ഷി​ക ഫോ​ട്ടോ​ഗ്രാ​ഫി​ക്ക് ഹ​രി​ത​ദൃ​ശ്യ അ​വാ​ർ​ഡ് എ​ന്നി​ങ്ങ​നെ നാ​ല് വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം. പ​ഞ്ചാ​യ​ത്തു​ത​ല​ത്തി​ലും ബ്ലോ​ക്ക് ത​ല​ത്തി​ലും ജി​ല്ലാ ത​ല​ത്തി​ലും മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും.
അ​ല​ങ്കാ​ര ചെ​ടി​ക​ൾ​ക്കും പൂ​ച്ചെ​ടി​ക​ൾ​ക്കും പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ​പ​ര​മാ​യ ഉ​ദ്യാ​ന പ​രി​പാ​ല​ന മു​റ​ക​ൾ അ​നു​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ഉ​ദ്യാ​ൻ ര​ത്ന അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. സ്വ​ന്ത​മാ​യി കൃ​ഷി ഭൂ​മി ഇ​ല്ലെ​ങ്കി​ലും കു​റ​ഞ്ഞ​ത് അ​ഞ്ചി​നം പ​ച്ച​ക്ക​റി​യെ​ങ്കി​ലും അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ൽ കൃ​ഷി ചെ​യ്യു​ന്ന​വ​ർ​ക്ക് പോ​ഷ​ക​ശ്രീ അ​വാ​ർ​ഡി​ന് അ​പേ​ക്ഷ ന​ൽ​കാം. പ​ച്ച​ക്ക​റി, തെ​ങ്ങ്, പ​ശു, ആ​ട്, കോ​ഴി തു​ട​ങ്ങി​യ പ​രി​പാ​ലി​ക്കു​ന്ന ക​ർ​ഷ​ക​ർ​ക്ക് കി​സാ​ൻ ജ്യോ​തി അ​വാ​ർ​ഡി​ന് അ​പേ​ക്ഷി​ക്കാം. കാ​ർ​ഷി​ക ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​മാ​യ ഹ​രി​ത​ദൃ​ശ്യ​ത്തി​ൽ ആ​ർ​ക്കും പ​ങ്കെ​ടു​ക്കാം. കൃ​ഷി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഡി​റ്റ് ചെ​യ്യാ​ത്ത ഫോ​ട്ടോ മാ​ത്ര​മേ മ​ത്സ​ര​ത്തി​ൽ പ​രി​ഗ​ണി​ക്കൂ. ജി​ല്ലാ​ത​ല​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം 15,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​നം 10,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​നം 5000 രൂ​പ​യു​മാ​ണ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ 20ന് ​മു​ൻ​പാ​യി അ​താ​ത് കൃ​ഷി​ഭ​വ​നു​ക​ളി​ൽ അ​പേ​ക്ഷ ന​ൽ​കേ​ണ്ട​താ​ണ്.