പൊ​തു​പൈ​പ്പ് തു​റ​ന്നാ​ല്‍ ഉ​പ്പു​വെ​ള്ളം; നി​ര​വ​ധി കു​ടും​ബ​ങ്ങ​ൾ ദു​രി​ത​ത്തി​ല്‍
Wednesday, April 14, 2021 12:21 AM IST
ചെ​റു​വ​ത്തൂ​ര്‍: രാ​മ​ന്‍​ചി​റ ഷ​ട്ട​ര്‍ കം ​ബ്രി​ഡ്ജി​ന്‍റെ പ​ല​ക​ക​ള്‍ ത​ക​ര്‍​ന്ന​തോ​ടെ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പൊ​തു​പൈ​പ്പു​ക​ളി​ലൂ​ടെ എ​ത്തു​ന്ന​ത് ഉ​പ്പു​വെ​ള്ളം. പു​ഴ​യി​ല്‍ നി​ന്ന് ഇ​പ്പോ​ള്‍ കു​ടി​വെ​ള്ള വി​ത​ര​ണം ന​ട​ത്തു​ന്ന കി​ണ​റ്റി​ലേ​ക്കും ഉ​പ്പു​വെ​ള്ളം ക​യ​റു​ക​യാ​ണ്. പ്ര​ശ്‌​നം രൂ​ക്ഷ​മാ​യ​തോ​ടെ ചെ​റു​വ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ടി​ഞ്ഞാ​റ​ന്‍ മേ​ഖ​ല​ക​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ന്‍​പോ​ലും വെ​ള്ള​മി​ല്ലാ​തെ പ​ര​ക്കം പാ​യു​ക​യാ​ണ്. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യാ​യി ഉ​പ്പു​വെ​ള്ളം കു​ടി​ക്കേ​ണ്ട അ​വ​സ്ഥ വ​ന്നി​ട്ടും അ​ധി​കൃ​ത​ര്‍​ക്ക് കു​ലു​ക്ക​മി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​രാ​തി​പ്പെ​ടു​ന്നു. ചെ​റു​വ​ത്തൂ​ര്‍ വീ​ര​മ​ല കു​ന്നി​നു മു​ക​ളി​ലെ ടാ​ങ്കി​ല്‍ നി​ന്നാ​ണ് കു​ടി​വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്. കാ​ര്യ​ങ്കോ​ട് പു​ഴ​യു​ടെ കൈ​വ​ഴി​യാ​യ രാ​മ​ച​ന്‍​ചി​റ ത​ടാ​ക​ത്തി​ന്‍റെ സ​മീ​പ​ത്തു​ള്ള കി​ണ​റ്റി​ല്‍​നി​ന്നാ​ണ് വീ​ര​മ​ല​യി​ലെ കു​ടി​വെ​ള്ള വി​ത​ര​ണ ടാ​ങ്കി​ലേ​ക്ക് വെ​ള്ള​മെ​ത്തി​ക്കു​ന്ന​ത്.
പു​ഴ​യി​ല്‍​നി​ന്ന് ത​ടാ​ക​ത്തി​ലേ​ക്ക് ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യു​ന്ന​തി​ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചെ​റു ത​ട​യ​ണ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്പ് ഇ​വി​ടെ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പ​ല​ക​ക​ളാ​ണ് ഇ​പ്പോ​ള്‍ ത​ക​ര്‍​ന്ന​ത്. പ​ല​ക​ക​ള്‍ ത​ക​ര്‍​ന്ന​തോ​ടെ പു​ഴ​യി​ല്‍ നി​ന്ന് വേ​ലി​യേ​റ്റ സ​മ​യ​ത്ത് എ​ത്തു​ന്ന ഉ​പ്പ് വെ​ള്ളം ക​ര​യി​ലേ​ക്ക് ക​യ​റു​ക​യാ​ണ്. മ​യി​ച്ച, അ​ര​ണാ​യി, കോ​ണാ​യി, വ​യ​ല്‍, മു​ന​മ്പ് തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ള്‍ ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നും മ​റ്റും ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​മാ​ണി​ത്. ഇ​തി​ല്‍ ഉ​പ്പ് ക​ല​ര്‍​ന്ന​തോ​ടെ കു​ടി​വെ​ള്ള​ത്തി​നാ​യി നെ​ട്ടോ​ട്ട​മോ​ടേ​ണ്ട അ​വ​സ്ഥ വ​ന്നി​രി​ക്കു​ക​യാ​ണി​പ്പോ​ള്‍.
ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന​ത് ത​ട​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ ചെ​യ്യേ​ണ്ട​ത് പ​ഞ്ചാ​യ​ത്താ​ണെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ത​ട​യ​ണ​യു​ടെ മേ​ല്‍​നോ​ട്ട​വും പ​ഞ്ചാ​യ​ത്തി​നാ​ണ്. ക​ഴി​ഞ്ഞ ത​വ​ണ 568 ഹെ​ക്ട​റോ​ളം പ്ര​ദേ​ശ​മാ​ണ് ഉ​പ്പു​വെ​ള്ളം ക​യ​റി നാ​ശ​ന​ഷ്ടം സം​ഭ​വി​ച്ച​ത്. ഉ​പ്പു​വെ​ള്ളം ക​യ​റു​ന്ന പ്ര​ശ്‌​ന​ത്തെ​ക്കു​ട​ര്‍​ന്ന് ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ല്‍ ഹോ​ള​ണ്ട് മോ​ഡ​ല്‍ സം​വി​ധാ​ന​ത്തി​ല്‍ ബ​ണ്ട് കെ​ട്ടി ഉ​പ്പു​വെ​ള്ളം ത​ട​യാ​ന്‍ പ​ദ്ധ​തി​യൊ​രു​ക്കു​മെ​ന്ന് എം. ​രാ​ജ​ഗോ​പാ​ല​ന്‍ എം​എ​ല്‍​എ നാ​ട്ടു​കാ​രെ അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ മാ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്ര​ശ്‌​ന​ത്തി​ന് പ​രി​ഹാ​ര​മാ​യി​ല്ല. ജ​ന​ങ്ങ​ള്‍ ഉ​പ്പു​വെ​ള്ളം കു​ടി​ക്കാ​ന്‍ തു​ട​ങ്ങി ദി​വ​സ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും ബ​ന്ധ​പ്പെ​ട്ട​വ​ര്‍ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​ന് ത​യാ​റാ​കാ​ത്ത​തി​ല്‍ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധം ഉ​യ​രു​ക​യാ​ണി​പ്പോ​ള്‍.