ജി​ല്ല​യി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന നാ​ലു ല​ക്ഷം ക​വി​ഞ്ഞു
Wednesday, April 14, 2021 12:20 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ല​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രും സ​മ്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​വ​രും നി​ർ​ബ​ന്ധ​മാ​യും കോ​വി​ഡ് ടെ​സ്റ്റി​ന് വി​ധേ​യ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​വി. രാം​ദാ​സ് അ​ഭ്യ​ർ​ഥി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി​വ​രു​ന്നു​ണ്ട്. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി​യ അ​വ​സാ​ന ആ​ഴ്ച 15,643 പേ​രു​ടെ സ്ര​വ​പ​രി​ശോ​ധ​ന ന​ട​ത്തി​യി​ട്ടു​ണ്ട്. ജി​ല്ല​യി​ൽ നാ​ളി​തു​വ​രെ​യാ​യി 4,02,521 പേ​രെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യി​ട്ടു​ണ്ട്. ഇ​തി​ൽ 1,67,955 ആ​ർ​ടി​പി​സി​ആ​റും 2,31,475 ആ​ന്‍റി​ജ​ൻ ടെ​സ്റ്റും 940 ആ​ന്‍റി ബോ​ഡി ടെ​സ്റ്റും 2,151 ട്രൂ​നാ​റ്റ് ‌ടെ​സ്റ്റു​മാ​ണ് ന​ട​ത്തി​യ​ത്.
കോ​വി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്കേ​ണ്ട​താ​ണ്. മൂ​ക്കും വാ​യും മ​റ​യു​ന്ന വി​ധ​ത്തി​ൽ ശ​രി​യാ​യ രീ​തി​യി​ൽ മാ​സ്‌​ക് ധ​രി​ക്കേ​ണ്ട​താ​ണ്.
ആ​ളു​ക​ൾ ത​മ്മി​ൽ ര​ണ്ട് മീ​റ്റ​ർ ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കേ​ണ്ട​താ​ണ്. കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​കു​ക​യോ ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ച് അ​ണു​വി​മു​ക്ത​മാ​ക്കു​ക​യോ ചെ​യ്യേ​ണ്ട​താ​ണ്. അ​ത്യാ​വ​ശ്യ​ത്തി​നു​മാ​ത്രം പു​റ​ത്തി​റ​ങ്ങു​ക. ആ​ളു​ക​ൾ കൂ​ട്ടം​കൂ​ടി നി​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. മ​തി​യാ​യ കാ​ര​ണ​ങ്ങ​ളി​ല്ലെ​ങ്കി​ൽ ആ​ശു​പ​ത്രി സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കേ​ണ്ട​താ​ണ്. ഇ-​സ​ഞ്ജീ​വ​നി സേ​വ​നം പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ്.