സി​പി​സി​ആ​ര്‍​ഐ ശാ​സ്ത്ര​ജ്ഞ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി
Wednesday, April 14, 2021 12:20 AM IST
കാ​സ​ര്‍​ഗോ​ഡ്: ക​ള​നാ​ട് ഓ​ല​മ​ട​ലു​ക​ള്‍​ക്കി​ട​യി​ല്‍​നി​ന്നും പു​തി​യ തൈ​ക​ള്‍ മു​ള​ച്ചു​വ​ന്ന തെ​ങ്ങി​ല്‍ കാ​സ​ര്‍​ഗോ​ഡ് സി​പി​സി​ആ​ര്‍​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തി. തെ​ങ്ങി​ന്‍റെ മ​ണ്ട​യി​ല്‍ നി​ന്നും മു​ള​ച്ചു​വ​ന്ന ഏ​താ​നും തൈ​ക​ളും മാ​തൃ​വൃ​ക്ഷ​ത്തി​ന്‍റെ​യും തൈ​ക​ളു​ടെ​യും ഓ​ല​ക​ളു​ടെ സാ​മ്പി​ളും ശേ​ഖ​രി​ച്ചു.
ക​ള​നാ​ട് ഹ​ദ്ദാ​ദ് ന​ഗ​റി​ലെ മു​ഹ​മ്മ​ദ് കു​ഞ്ഞി​യു​ടെ പു​ര​യി​ട​ത്തി​ലെ നാ​ട​ന്‍ തെ​ങ്ങി​ലാ​ണ് പൂ​ക്കു​ല​ക​ള്‍ വ​രു​ന്ന സ്ഥ​ല​ത്ത് പു​തി​യ തൈ​ക​ള്‍ നേ​രി​ട്ട് മു​ള​ച്ചു​വ​ന്ന​ത്. ഈ ​തെ​ങ്ങി​ല്‍ ഒ​രി​ട​ത്തും പൂ​ക്കു​ല​ക​ളോ മ​ച്ചി​ങ്ങ​ക​ളോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും മ​ണ്ട​യി​ല്‍​നി​ന്നും തൈ​ക​ള്‍ നേ​രി​ട്ട് മു​ള​ച്ചു​വ​രി​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്നും പ​രി​ശോ​ധ​ന​യി​ല്‍ ക​ണ്ടെ​ത്തി. ഏ​തെ​ങ്കി​ലും കാ​ര​ണം​കൊ​ണ്ട് തെ​ങ്ങി​ലു​ണ്ടാ​യ ജ​നി​ത​ക വ്യ​തി​യാ​ന​മാ​കാം ഇ​തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
ഇ​തു ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ സി​പി​സി​ആ​ര്‍​ഐ ലാ​ബി​ല്‍ വി​ദ​ഗ്ധ പ​ഠ​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​മെ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ അ​റി​യി​ച്ചു.
ആ​റു​വ​ര്‍​ഷം മു​മ്പ് ഇ​തേ പു​ര​യി​ട​ത്തി​ലെ മ​റ്റൊ​രു തെ​ങ്ങി​ല്‍ നി​ന്നു​മു​ള്ള വി​ത്തു​തേ​ങ്ങ പാ​കി മു​ള​പ്പി​ച്ചാ​ണ് ഈ ​തെ​ങ്ങി​ന്‍​തൈ ന​ട്ട​ത്. ഇ​തോ​ടൊ​പ്പം അ​ന്നു ന​ട്ട മ​റ്റ് തൈ​ക​ളി​ലൊ​ന്നും ജ​നി​ത​ക വ്യ​തി​യാ​നം ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​വ​യെ​ല്ലാം സാ​ധാ​ര​ണ​പോ​ലെ കാ​യ്ച്ച് ഫ​ലം ത​രാ​ന്‍ തു​ട​ങ്ങി​യി​ട്ടു​ണ്ട്.
സി​പി​സി​ആ​ര്‍​ഐ​യി​ലെ ശാ​സ്ത്ര​ജ്ഞ​രാ​യ ഡോ. ​കെ. ഷം​സു​ദീ​ന്‍, ഡോ. ​രാ​ജേ​ഷ്, ഡോ. ​നി​റി​ല്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട സം​ഘ​മാ​ണ് സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.