വീട്ടിൽനിന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ വി​ട്ട​യ​ച്ചു
Wednesday, April 14, 2021 12:20 AM IST
ബ​ദി​യ​ടു​ക്ക: സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ഘം വീ​ട്ടി​ല്‍​നി​ന്നും ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വി​നെ വി​ട്ട​യ​ച്ചു. പെ​ര്‍​ള ചെ​ക്ക് പോ​സ്റ്റി​ന് സ​മീ​പ​ത്തെ അ​ബ്ബാ​സി(30)​നെ​യാ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ നെ​ല്ലി​ക്ക​ട്ട​യ്ക്കു സ​മീ​പം വാ​ഹ​ന​ത്തി​ലെ​ത്തി​ച്ച് റോ​ഡ​രി​കി​ല്‍ ഇ​റ​ക്കി​വി​ട്ട​ത്. യു​വാ​വി​ന്റെ സ​ഹോ​ദ​ര​ന്‍ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ കൂ​ട്ടി​ക്കൊ​ണ്ടു​വ​രി​ക​യാ​യി​രു​ന്നു. സ​ഹോ​ദ​ര​ന് സം​ഘാം​ഗ​ങ്ങ​ളി​ല്‍ നി​ന്നും നേ​ര​ത്തേ വി​വ​രം ല​ഭി​ച്ചി​രു​ന്ന​താ​യി സം​ശ​യി​ക്കു​ന്നു.
ര​ണ്ടു​ദി​വ​സം മു​മ്പാ​ണ് കാ​റി​ലെ​ത്തി​യ സം​ഘം വീ​ട്ടി​ല്‍​നി​ന്നും അ​ബ്ബാ​സി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സ​ഹോ​ദ​ര​നു​മാ​യി ബ​ന്ധ​പ്പെ​ട്ട സ്വ​ര്‍​ണ ഇ​ട​പാ​ടാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ള​ങ്ക​ര സ്വ​ദേ​ശി​യാ​യ ഒ​രാ​ള്‍ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യ​താ​യും സൂ​ച​ന​യു​ണ്ട്. എ​റ​ണാ​കു​ള​ത്ത് ജോ​ലി​ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന അ​ബ്ബാ​സും സ​ഹോ​ദ​ര​നും തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.