ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ർ നി​ര്‍​ത്ത​ലാ​ക്കു​ന്നു
Wednesday, April 14, 2021 12:20 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ല​യി​ലെ എ ​ക്ലാ​സ് റെ​യി​ല്‍​വേ സ്റ്റേ​ഷ​നാ​യ കാ​ഞ്ഞ​ങ്ങാ​ടി​ന് വീ​ണ്ടും അ​വ​ഗ​ണ​ന. സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​ര്‍​ക്ക് ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യി​രു​ന്ന ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ നി​ര്‍​ത്ത​ലാ​ക്കാ​ന്‍ നീ​ക്കം. ഇ​തി​ന് മു​ന്നോ​ടി​യാ​യി ഇ​വി​ടെ​യു​ള്ള നാ​ല് ജീ​വ​ന​ക്കാ​രെ സ്ഥ​ലം മാ​റ്റാ​ന്‍ ഉ​ത്ത​ര​വും ഇ​റ​ങ്ങി. പ​ക​രം ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​ട്ടു​മി​ല്ല. കോ​ച്ച് പൊ​സി​ഷ​ന്‍, ട്രെ​യി​ന്‍​സ​മ​യം, അ​നൗ​ണ്‍​സ്‌​മെ​ന്‍റ്, റി​സ​ര്‍​വേ​ഷ​ന്‍ ചാ​ര്‍​ട്ട് പ​തി​ക്കു​ക തു​ട​ങ്ങി​യ​വ​യാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്ന​ത്. സെ​ന്‍റ​ര്‍ വ​ഴി മ​റു​പ​ടി പ​റ​യു​ന്ന​ത് ഇ​ല്ലാ​താ​കു​ന്ന​തോ​ടെ മ​ല​യോ​ര​ത്തു​നി​ന്ന​ട​ക്ക​മു​ള്ള സാ​ധാ​ര​ണ​ക്കാ​രാ​യ യാ​ത്ര​ക്കാ​രാ​ണ് ദു​രി​ത​ത്തി​ലാ​കു​ന്ന​ത്. ആ​കെ​യു​ള്ള ടി​ക്ക​റ്റ് കൗ​ണ്ട​റി​ലു​ള്ള ആ​ളി​ന് സം​ശ​യ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യാ​നേ ഇ​നി നേ​ര​മു​ണ്ടാ​വു​ക​യു​ള്ളൂ. റി​സ​ര്‍​വേ​ഷ​ന്‍ ചെ​യ്ത സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് കോ​ച്ച് പൊ​സി​ഷ​ന്‍ പ​ല​പ്പോ​ഴും സം​ശ​യ​ങ്ങ​ള്‍​ക്ക് ഇ​ടം ന​ല്‍​കി​യി​രു​ന്നു. ഇ​ത് ക​ണ്ടെ​ത്താ​ന്‍ യാ​ത്ര​ക്കാ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​റി​നെ സ​മീ​പി​ക്കു​ക​യാ​ണ് പ​തി​വ്. ഏ​തൊ​ക്കെ സ്‌​പെ​ഷ​ല്‍ ട്രെ​യി​നു​ക​ള്‍ ഇ​നി എ​ത്തു​മെ​ന്ന വി​വ​രം ടി​ക്ക​റ്റ് കൗ​ണ്ട​റി​ലെ ജീ​വ​ന​ക്കാ​ര​ന് വ്യ​ക്ത​മാ​യി പ​റ​യാ​നാ​കി​ല്ല. എ ​ക്ലാ​സ് പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന സ്റ്റേ​ഷ​നാ​യി​ട്ടും കാ​ഞ്ഞ​ങ്ങാ​ടി​നോ​ടു​ള്ള അ​വ​ഗ​ണ​ന തു​ട​രു​ക​യാ​ണ്. അ​തി​ന്‍റെ ഏ​റ്റ​വും ഒ​ടു​വി​ല​ത്തെ ഉ​ദാ​ഹ​ര​ണ​മാ​ണി​തെ​ന്നാ​ണ് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ആ​രോ​പി​ക്കു​ന്ന​ത്. നേ​ര​ത്തെ ഭാ​ഗി​ക​മാ​യാ​ണ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ സെ​ന്‍റ​ര്‍ ഇ​വി​ടെ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. ഇ​പ്പോ​ള്‍ സെ​ന്‍റ​ര്‍ നി​ര്‍​ത്ത​ലാ​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് വ​ലി​യ ദു​രി​ത​മു​ണ്ടാ​ക്കു​മെ​ന്ന് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി ടി. ​മു​ഹ​മ്മ​ദ് അ​സ്‌​ലം പ​റ​ഞ്ഞു.