ഇ​ടി​മി​ന്ന​ലേ​റ്റ് വീ​ട് ത​ക​ര്‍​ന്നു
Wednesday, April 14, 2021 12:20 AM IST
കു​മ്പ​ള: ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വേ​ന​ല്‍ മ​ഴ​യ്‌​ക്കൊ​പ്പ​മു​ണ്ടാ​യ ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ല്‍ അ​ഞ്ചു​പേ​ര്‍​ക്ക് പൊ​ള്ള​ലേ​റ്റു. ഓ​ടു​മേ​ഞ്ഞ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ര്‍​ന്നു. കി​ദൂ​രി​ലെ ക​മ​ല (60), മ​ക​ള്‍ ച​ന്ദ്രാ​വ​തി (36), പേ​ര​മ​ക്ക​ളാ​യ തേ​ജ​സ്(​ഒ​മ്പ​ത്), ന​മി​ത(​ഏ​ഴ്), മ​റ്റൊ​രു പേ​ര​മ​ക​ള്‍ രാ​ധി​ക (20) എ​ന്നി​വ​ര്‍​ക്കാ​ണ് പൊ​ള്ള​ലേ​റ്റ​ത്.
ഇ​വ​രെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ഘാ​ത​ത്തി​ല്‍ വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര​യി​ലെ ഓ​ടു​ക​ള്‍ പൊ​ട്ടി​ച്ചി​ത​റി. അ​ക​ത്തെ ചു​വ​രി​ന്‍റെ ഭാ​ഗ​ങ്ങ​ളും ഇ​ടി​ഞ്ഞു.
ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍​ക്കും വ​യ​റിം​ഗ് സം​വി​ധാ​ന​ങ്ങ​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.