നോ​മ്പു​തു​റ, ഇ​ഫ്താ​ർ സംഗമങ്ങൾക്ക് ഹ​രി​ത​ച​ട്ടം പാ​ലി​ക്ക​ണം: ക​ള​ക്ട​ർ
Tuesday, April 13, 2021 1:32 AM IST
‌കാ​സ​ർ​ഗോ​ഡ്: ഒ​റ്റ​ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന നി​ശ്ചി​ത ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് സം​സ്ഥാ​ന​ത്ത് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തി​നാ​ൽ റം​സാ​ൻ നോ​മ്പു​തു​റ, ഇ​ഫ്താ​ർ സം​ഗ​മ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ച​ട​ങ്ങു​ക​ളി​ലെ ഭ​ക്ഷ​ണ പാ​നീ​യ വി​ത​ര​ണം പ്ര​കൃ​തി​ക്കും മ​നു​ഷ്യ​നും ദോ​ഷം ഉ​ണ്ടാ​ക്കാ​ത്ത രീ​തി​യി​ൽ ക​ഴു​കി ഉ​പ​യോ​ഗി​ക്കു​വാ​ൻ ക​ഴി​യു​ന്ന ഗ്ലാ​സു​ക​ളി​ലും പാ​ത്ര​ങ്ങ​ളി​ലും സ​ജീ​ക​രി​ക്കാ​ൻ ജി​ല്ലാ ക​ള​ക്ട​ർ ഡി. ​സ​ജി​ത് ബാ​ബു അ​ഭ്യ​ർ​ഥി​ച്ചു.
ഭ​ക്ഷ​ണ മാ​ലി​ന്യം വേ​ർ​തി​രി​ച്ച് ശേ​ഖ​രി​ച്ച് അ​ത​തി​ട​ങ്ങ​ളി​ൽ ത​ന്നെ വ​ള​ക്കു​ഴി നി​ർ​മി​ച്ച് നി​ക്ഷേ​പി​ച്ച് വ​ള​മാ​ക്കി മാ​റ്റു​ക. നോ​മ്പു​തു​റ, ഇ​ഫ്താ​ർ വി​രു​ന്ന് എ​ന്നി​വ സ്‌​പോ​ൺ​സ​ർ ചെ​യ്യു​ന്ന വ്യ​ക്തി​ക​ൾ, സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഡി​സ്‌​പോ​സി​ബി​ൾ വ​സ്തു​ക്ക​ൾ ഒ​ഴി​വാ​ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കാ​നും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ​ക്ക് ഫ്‌​ള​ക്‌​സ് ഒ​ഴി​വാ​ക്കി പ്ര​കൃ​തി സൗ​ഹൃ​ദ ബാ​ന​റു​ക​ൾ ശീ​ല​മാ​ക്കാ​നും എ​ല്ലാ വി​ശ്വാ​സി​ക​ളോ​ടും ക​ള​ക്ട​ർ അ​ഭ്യ​ർ​ഥി​ച്ചു.
ഇ​തി​ലൂ​ടെ ഹ​രി​ത പെ​രു​മാ​റ്റ​ച്ച​ട്ടം പാ​ലി​ക്കു​ക.​കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ല്ലാ​ത്ത​രം ഡി​സ്‌​പോ​സി​ബി​ൾ ഉ​ത്പ​ന്ന​ങ്ങ​ളും ഒ​ഴി​വാ​ക്കി, ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന സ്റ്റീ​ൽ പാ​ത്ര​ങ്ങ​ളി​ൽ ആ​ഹാ​ര പാ​നീ​യ വി​ത​ര​ണം ചെ​യ്യാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കാ​നും അ​ഭ്യ​ർ​ഥി​ച്ചു. ഒ​റ്റ​ത്ത​വ​ണ​പോ​ലും അ​ണു​വി​മു​ക്ത​മാ​ക്കാ​തെ, നി​ര​വ​ധി ആ​ളു​ക​ളാ​ൽ കൈ​മാ​റി വ​രു​ന്ന ഡി​സ്‌​പോ​സി​ബി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ കൊ​റോ​ണ വൈ​റ​സ് പ്ര​തി​രോ​ധ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല. സോ​പ്പി​ട്ട് ക​ഴു​കി അ​ണു​വി​മു​ക്ത​മാ​ക്കി​യ പാ​ത്ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റെ സു​ര​ക്ഷി​തം. ഹ​രി​ത​ച​ട്ടം പാ​ലി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ജി​ല്ലാ ശു​ചി​ത്വ മി​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ഫോ​ൺ: 04994 - 255350.