അ​ഡീ​ഷ​ണ​ൽ സി​ഇ​ഒ സ്‌​ട്രോം​ഗ് റൂ​മു​ക​ൾ സ​ന്ദ​ർ​ശി​ച്ചു
Tuesday, April 13, 2021 1:32 AM IST
കാ​സ​ർ​ഗോ​ഡ്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ സൂ​ക്ഷി​ച്ച സ്‌​ട്രോം​ഗ് റൂ​മു​ക​ൾ അ​ഡീ​ഷ​ണ​ൽ ചീ​ഫ് ഇ​ല​ക്ട​റ​ൽ ഓ​ഫീ​സ​ർ സ​ഞ്ജ​യ് കൗ​ൾ സ​ന്ദ​ർ​ശി​ച്ചു. സ്‌​ട്രോം​ഗ് റൂ​മു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം പ​രി​ശോ​ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ന്ദ​ർ​ശ​നം. കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജ് (കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ലം), കു​മ്പ​ള ജി​എ​ച്ച്എ​സ്എ​സ് (മ​ഞ്ചേ​ശ്വ​രം), പെ​രി​യ ഗ​വ.​പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് (ഉ​ദു​മ), നെ​ഹ്‌​റു കോ​ള​ജ്, പ​ട​ന്ന​ക്കാ​ട് (കാ​ഞ്ഞ​ങ്ങാ​ട്), തൃ​ക്ക​രി​പ്പൂ​ർ ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജ് (തൃ​ക്ക​രി​പ്പൂ​ർ) എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് സ്‌​ട്രോം​ഗ് റൂ​മു​ക​ൾ. ഇ​വി​ടെ കേ​ന്ദ്ര സേ​ന​യാ​യ ബി​എ​സ്എ​ഫ് ആ​ണ് കാ​വ​ൽ നി​ൽ​ക്കു​ന്ന​ത്.
ഇ​ല​ക്‌​ട്രോ​ണി​ക് വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ൾ​ക്കൊ​പ്പം പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളും ഇ​വി​ടെ​യാ​ണ് സൂ​ക്ഷി​ക്കു​ന്ന​ത്. ഇ​വി​ട​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ലി​നു​ള്ള ഒ​രു​ക്ക​ങ്ങ​ളും അ​ദ്ദേ​ഹം പ​രി​ശോ​ധി​ച്ച് ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി. എ​ഡി​എം അ​തു​ൽ എ​സ്. നാ​ഥ്, ഇ​ല​ക്ഷ​ൻ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ സൈ​മ​ൺ ഫെ​ർ​ണാ​ണ്ട​സ്, മ​ണ്ഡ​ലം വ​ര​ണാ​ധി​കാ​രി​ക​ൾ എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.
സ​ന്ദ​ർ​ശ​ന​ത്തി​ന് മു​മ്പാ​യി വ​ര​ണാ​ധി​കാ​രി​ക​ളു​ടെ യോ​ഗം ക​ള​ക്‌​ടേ​റ്റി​ൽ ചേ​ർ​ന്നു. ത​പാ​ൽ വോ​ട്ടി​നു​ള്ള 12ഡി, 12 ​ഫോ​മു​ക​ളു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കും രേ​ഖ​ക​ളും സൂ​ക്ഷി​ക്കാ​നും ഓ​രോ കൗ​ണ്ടിം​ഗ് ഹാ​ളി​ലും ഒ​രു എ​ആ​ർ​ഒ​യെ വീ​തം നി​യോ​ഗി​ക്കാ​നും അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.