മ​ല​യോ​ര​ത്തി​ന് അ​ഭി​മാ​ന​മാ​യി മ​രി​യ എ​ലി​സ​ബ​ത്ത്
Tuesday, April 13, 2021 1:30 AM IST
ഭീ​മ​ന​ടി: ബ​ഹു​മു​ഖ പ്ര​തി​ഭ വി​ഭാ​ഗ​ത്തി​ൽ 'ഇ​ന്ത്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സ്' നേ​ടി​യ ഭീ​മ​ന​ടി സ്വ​ദേ​ശി​യാ​യ കൊ​ച്ചു​മി​ടു​ക്കി നാ​ടി​ന​ഭി​മാ​ന​മാ​യി.​വ​ട​ക്കേ​ട്ട് ജീ​സ്-​ചി​ഞ്ചു ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ മൂ​ന്നു വ​യ​സു​കാ​രി മ​രി​യ എ​ലി​സ​ബ​ത്താ​ണ് നാ​ട്ടി​ലെ താ​ര​മാ​യ​ത്. മൂ​ന്ന് വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ളി​ലെ വി​വി​ധ ക​ഴി​വു​ക​ൾ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു മ​ത്സ​രം. പ്രാ​യ​ത്തെ​ക്കാ​ൾ ക​വി​ഞ്ഞ ക​ഴി​വു​ക​ൾ ഉ​ള്ള​വ​രെ​യാ​ണ് ക​ണ്ടെ​ത്തു​ന്ന​ത്. കേ​ര​ള​ത്തി​ലെ ജി​ല്ല​ക​ളു​ടെ എ​ണ്ണം, പേ​ര്, ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ പേ​രു​ക​ൾ, സാ​ഹി​ത്യ​പ്ര​തി​ഭ​ക​ൾ, വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള​വ​രെ തി​രി​ച്ച​റി​യാ​നു​ള്ള ക​ഴി​വ് എ​ന്നി​വ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് അ​വാ​ർ​ഡ് ല​ഭി​ച്ച​ത്. അ​മ്മ ചി​ഞ്ചു​വാ​ണ് കു​ട്ടി​യു​ടെ ക​ഴി​വു​ക​ൾ മ​ന​സി​ലാ​ക്കി അ​വാ​ർ​ഡി​ന​യ​ച്ച​ത്.