സൗ​ജ​ന്യ ഹൃ​ദ​യ,പ​ക്ഷാ​ഘാ​ത പ്രാ​ഥ​മി​ക ചി​കി​ത്സാ​കേ​ന്ദ്ര​ത്തി​ന് ശി​ല​യി​ട്ടു
Tuesday, April 13, 2021 1:30 AM IST
കാ​ഞ്ഞി​ര​ടു​ക്കം: സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് കാ​ഞ്ഞി​ര​ടു​ക്ക​ത്ത് നി​ർ​മി​ക്കു​ന്ന സൗ​ജ​ന്യ ഹൃ​ദ​യ,പ​ക്ഷാ​ഘാ​ത പ്രാ​ഥ​മി​ക ചി​കി​ത്‌​സാ​കേ​ന്ദ്ര​ത്തി​നും ര​ണ്ടാ​മ​ത്തെ സൗ​ജ​ന്യ ഡ​യാ​ലി​സി​സ് കേ​ന്ദ്ര​ത്തി​നും ശി​ലാ​സ്ഥാ​പ​ന ക​ർ​മം ന​ട​ന്നു. കാ​ഞ്ഞി​ര​ടു​ക്കം സ​ത്യ​സാ​യി മ​ന്ദി​ര​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​യി​ഗ്രാ​മം ദു​ബാ​യ് ചാ​പ്റ്റ​ർ വൈ​സ് ചെ​യ​ർ​മാ​ൻ മ​ണി​ക​ണ്ഠ​ൻ മേ​ല​ത്ത് ശി​ലാ​സ്ഥാ​പ​ന ക​ർ​മം നി​ർ​വ​ഹി​ച്ചു. സ​ത്യ​സാ​യി ഓ​ർ​ഫ​നേ​ജ് ട്ര​സ്റ്റ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​ദാ​മോ​ദ​ര​ൻ ആ​ർ​ക്കി​ടെ​ക്റ്റ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.​ബാ​ല​ൻ പ​ര​പ്പ, ര​വി ക്ലാ​യി, ഭാ​സി അ​ട്ടേ​ങ്ങാ​നം, ഗം​ഗാ​ധ​ര​ൻ ഓ​ട്ട​പ്പ​ട​വ്, രാ​ധാ​കൃ​ഷ്ണ​ൻ ത​ട്ടു​മ്മ​ൽ, കാ​വു​ങ്കാ​ൽ നാ​രാ​യ​ണ​ൻ, പ്ര​മോ​ദ് പെ​രി​യ, ശ്രീ​ധ​ര​ൻ വെ​ള്ളാ​ട്ട്, മി​നി മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഗ​സ്റ്റി​ൻ പ​നി​ച്ചേ​ന്പ​ള്ളി​ൽ സ്വാ​ഗ​ത​വും ബാ​ല​ഗോ​പാ​ല​ൻ ക​ക്കാ​ണ​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.