കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷം
Tuesday, April 13, 2021 1:30 AM IST
വെ​ള്ള​രി​ക്കു​ണ്ട്: മ​ല​യോ​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലും കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്നു. ഇ​ന്ന​ലെ വെ​ള്ള​രി​ക്കു​ണ്ടി​ൽ 89 പേ​ർ​ക്കാ​യി ന​ട​ത്തി​യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന​യി​ൽ 32 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബ​ളാ​ൽ, വെ​സ്റ്റ്‌ എ​ളേ​രി, കി​നാ​നൂ​ർ-​ക​രി​ന്ത​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ൽ​പ്പെ​ട്ട​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഉ​ള്ള​വ​ർ കോ​വി​ഡ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പോ​ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.
വ​രും ദി​വ​സ​ങ്ങ​ളി​ലും വെ​ള്ള​രി​ക്കു​ണ്ടി​ൽ കോ​വി​ഡ് പ​രി​ശോ​ധ​ന സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും. 60 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും 45 വ​യ​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്കും വെ​ള്ള​രി​ക്കു​ണ്ടി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി വ​രു​ന്നു​ണ്ട്. ഇ​നി​യും വാ​ക്സി​ൻ എ​ടു​ക്കാ​ൻ ബാ​ക്കി​യു​ള്ള​വ​ർ വാ​ക്സി​ൻ എ​ടു​ക്ക​ണ​മെ​ന്നും കോ​വി​ഡ് ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും വെ​ള്ള​രി​ക്കു​ണ്ട് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ അ​ജി​ത് സി. ​ഫി​ലി​പ്പ് അ​റി​യി​ച്ചു.