കാ​റി​ടി​ച്ച് വൈ​ദ്യു​ത​ തൂ​ൺ ത​ക​ർ​ന്നു
Tuesday, April 13, 2021 1:30 AM IST
തൃ​ക്ക​രി​പ്പൂ​ർ: ഒ​ള​വ​റ​യി​ൽ നി​യ​ന്ത്ര​ണം​വി​ട്ട കാ​ർ വൈ​ദ്യു​ത തൂ​ൺ ഇ​ടി​ച്ചു ത​ക​ർ​ത്തു. തൃ​ക്ക​രി​പ്പൂ​ർ-​പ​യ്യ​ന്നൂ​ർ പ്ര​ധാ​ന​പാ​ത​യി​ലെ ഒ​ള​വ​റ പാ​ല​ത്തി​ന​ടു​ത്തു​ള്ള വ​ള​വി​ലാ​ണ് കാ​റി​ടി​ച്ച് വൈ​ദ്യു​ത തൂ​ൺ ത​ക​ർ​ന്ന​ത്.
കാ​ർ യാ​ത്ര​ക്കാ​ര​നാ​യ പ​യ്യ​ന്നൂ​ർ കേ​ളോ​ത്ത് സ്വ​ദേ​ശി യു​വാ​വി​ന്‍ പ​രി​ക്കേ​റ്റു. തൂ​ൺ ത​ക​ർ​ന്ന് ഒ​രു ഭാ​ഗം റോ​ഡി​ലേ​ക്ക് പ​തി​ച്ചു. അ​തു​വ​ഴി വ​ന്ന ഒ​രു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നും നി​സാ​ര പ​രി​ക്കേ​റ്റു. അ​പ​ക​ട​ത്തെ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.