മെ​മു: വ​ര​ക​ളി​ൽ പ്ര​തി​ഷേ​ധാ​ഗ്നി തീ​ർ​ത്ത് ജ​ന​കീ​യ കൂ​ട്ടാ​യ്മ
Tuesday, April 13, 2021 1:30 AM IST
നീ​ലേ​ശ്വ​രം: മെ​മു സ​ർ​വീ​സ് മം​ഗ​ളൂ​രു വ​രെ നീ​ട്ടു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ടും കാ​സ​ർ​ഗോ​ഡ് ജി​ല്ല​യോ​ടു​ള്ള അ​വ​ഗ​ണ​ന​യ്ക്കെ​തി​രെ​യും ചി​ത്ര​കാ​ര​ൻ പ്ര​ഭ​ൻ നീ​ലേ​ശ്വ​ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മെ​മു സ​ർ​വീ​സി​ന്‍റെ ചി​ത്രാ​വി​ഷ്കാ​രം ന​ട​ത്തി പ്ര​തി​ഷേ​ധി​ച്ചു. നീ​ലേ​ശ്വ​രം റെ​യി​ൽ​വെ വി​ക​സ​ന ജ​ന​കീ​യ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സാ​മൂ​ഹ്യ-​സാം​സ്കാ​രി​ക സം​ഘ​ട​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി വ​രു​ന്ന സ​മ​ര-​പ്ര​തി​ഷേ​ധ-​പ്ര​ചാ​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് ചി​ത്രാ​വി​ഷ്കാ​രം ന​ട​ത്തി​യ​ത്.
യോ​ഗ​ത്തി​ൽ ജേ​സീ​സ് പ്ര​സി​ഡ​ന്‍റ് ഡോ. ​പി. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സേ​തു ബ​ങ്ക​ളം, ടൗ​ൺ ല​യ​ൺ​സ് ക്ല​ബ് സെ​ക്ര​ട്ട​റി ഗോ​വി​ന്ദ​ൻ കീ​ല​ത്ത്, വൈ​എം​സി​എ ജി​ല്ലാ ചെ​യ​ർ​മാ​ൻ ടോം​സ​ൺ ടോം, ​കെ​എ​സ്എ​സ്പി​എ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ.​വി. പ​ത്മ​നാ​ഭ​ൻ, ബാ​സ്ക​റ്റ്ബോ​ൾ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ച​ന്ദ്ര​ൻ ന​വോ​ദ​യ, കെ.​എം. രാ​ജേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ജ​ന​കീ​യ കൂ​ട്ടാ​യ്മ സെ​ക്ര​ട്ട​റി കെ.​വി. സു​നി​ൽ രാ​ജ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. പ്രി​യേ​ഷ് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു,
പാ​ല​ക്കാ​ട് ഡി​വി​ഷ​ണ​ൽ മ​നേ​ജ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കു​ന്ന​തി​നാ​യി റെ​യി​ൽ​വെ യാ​ത്ര​ക്കാ​രു​ടെ ഒ​പ്പു​ശേ​ഖ​ര​ണം ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി വ​രു​ന്നു​ണ്ട്.