ക​മ്പ​ല്ലൂ​ര്‍-​ക​ടു​മേ​നി റോ​ഡി​ല്‍ ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി
Tuesday, April 13, 2021 1:30 AM IST
ചി​റ്റാ​രി​ക്കാ​ൽ: പെ​ര​ളം-​ക​മ്പ​ല്ലൂ​ർ-​ക​ടു​മേ​നി-​ചി​റ്റാ​രി​ക്കാ​ൽ റോ​ഡ് നി​ർ​മാ​ണ​ത്തി​ൽ അ​പാ​ക​ത​ക​ളു​ണ്ടെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്ന് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന ന​ട​ത്തി. ഗു​ണ​നി​ല​വാ​ര വി​ഭാ​ഗം അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​നി​ൽ കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശോ​ധി​ച്ച​ത്. ക​മ്പ​ല്ലൂ​രി​ലെ പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ പി. ​ര​വീ​ന്ദ്ര​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ന​ല്കി​യ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്. ക​രാ​ർ അ​നു​സ​രി​ച്ച് 15 സെ​ന്‍റി​മീ​റ്റ​ർ ജി​എ​സ്ബി​യും 15 സെ​ന്‍റി​മീ​റ്റ​ർ വെ​റ്റ് മി​ക്സും അ​ഞ്ചു സെ​ന്‍റി​മീ​റ്റ​ർ ടാ​റിം​ഗും ഉ​ൾ​പ്പെ​ടെ 35 സെ​ന്‍റി​മീ​റ്റ​റാ​ണ് റോ​ഡി​ന്‍റെ ഘ​നം ഉ​ണ്ടാ​യി​രി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യ ഭൂ​രി​ഭാ​ഗം സ്ഥ​ല​ങ്ങ​ളി​ലും ആ​വ​ശ്യ​മാ​യ ഘ​നം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന. പ​രാ​തി​ക്കാ​ര​നാ​യ പി. ​ര​വീ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്തം​ഗം ജി​ജി ക​മ്പ​ല്ലൂ​ർ, കെ.​പി. മാ​ത്യു എ​ന്നി​വ​ര്‍ പ​രി​ശോ​ധ​നാ​സം​ഘ​ത്തെ അ​നു​ഗ​മി​ച്ചു.