മലയോരത്ത് കോഴി വില പറക്കുന്നു
Monday, April 12, 2021 1:08 AM IST
പെ​രു​മ്പ​ട​വ്: ഇ​റ​ച്ചി​ക്കോ​ഴി വി​ല ദി​വ​സം​തോ​റും കു​തി​ച്ചു​യ​രു​ന്നു. മ​ല​യോ​ര​ത്തെ പ​ല​യി​ട​ങ്ങ​ളി​ലും 150 രൂ​പ​യ്ക്ക് മു​ക​ളി​ലാ​ണ് ഒ​രു കി​ലോ​ഗ്രാ​മി​ന് ഈ​ടാ​ക്കു​ന്ന​ത്. ഒ​രു മാ​സം മു​മ്പ് 100 രൂ​പ​യാ​യി​രു​ന്നു ഇ​റ​ച്ചി​ക്കോ​ഴി​ക​ളു​ടെ വി​ല. ഫാ​മു​ക​ളി​ല്‍ ഉ​ത്പാ​ദ​നം കു​റ​ഞ്ഞ​തോ​ടെ ഇ​റ​ച്ചി​ക്കോ​ഴി വി​ല കു​ത്ത​നെ ഉ​യ​ര്‍​ന്നു. നാ​ട​ന്‍ കോ​ഴി​ക്ക് 200 രൂ​പ​യാ​ണ് വി​ല. ചൂ​ട് വ​ധി​ച്ച​തോ​ടെ ഫാ​മു​ക​ളി​ല്‍ കോ​ഴി​ക​ള്‍ കൂ​ട്ട​ത്തോ​ടെ ച​ത്തൊ​ടു​ങ്ങു​ക​യാ​ണ്. ഇ​തോ​ടെ ഉ​ത്പാ​ദ​നം 40 ശ​ത​മാ​ന​മാ​യി കു​റ​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ 45 ദി​വ​സം കൊ​ണ്ട് 2.5 കി​ലോ​ഗ്രാം തൂ​ക്ക​ത്തി​ല്‍ പൂ​ര്‍​ണ വ​ള​ര്‍​ച്ച​യി​ലെ​ത്തേ​ണ്ട കോ​ഴി​ക​ള്‍​ക്ക് 2.1 കി​ലോ​ഗ്രാം തൂ​ക്കം മാ​ത്ര​മേ​യു​ള്ളൂ. ഫാ​മു​ക​ളി​ല്‍ വെ​ള്ള​ത്തി​ന്‍റെ ല​ഭ്യ​ത​ക്കു​റ​വും ഉ​ത്പാ​ദ​നം കു​റ​യ്ക്കാ​ന്‍ കാ​ര​ണ​മാ​യി. അ​ന്യ​സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള കോ​ഴി വ​ര​വ് നി​ല​ച്ച​തും വി​ല കൂ​ടാ​നു​ള്ള കാ​ര​ണ​മാ​യി. വി​ഷു​വി​ന് അ​ടു​പ്പി​ച്ച് വീ​ണ്ടും വി​ല വ​ര്‍​ധി​ക്കു​മെ​ന്നാ​ണ് ക​ച്ച​വ​ട​ക്കാ​ര്‍ പ​റ​യു​ന്ന​ത്.