അ​ക്ര​മ​ത്തി​ൽ പ്ര​തി​ഷ​ധി​ച്ചു
Monday, April 12, 2021 1:08 AM IST
കൂ​ത്തു​പ​റ​മ്പ്: തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സം പു​ല്ലൂ​ക്ക​ര​യി​ൽ ഉ​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ യൂ​ത്ത് ലീ​ഗ് പ്ര​വ​ർ​ത്ത​ക​ൻ മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട സം​ഭ​വം മ​റ​യാ​ക്കി നാ​ട്ടി​ൽ ക​ലാ​പം സൃ​ഷ്ടി​ച്ച യു​ഡി​എ​ഫ് ന​ട​പ​ടി​യി​ൽ എ​ൽ​ഡി​എ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ടേ​റി​യ​റ്റ് യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ഇ​ന്ന് ക​ട​വ​ത്തൂ​രി​ൽ നി​ന്ന് പെ​രി​ങ്ങ​ത്തൂ​രി​ലേ​ക്ക് ന​ട​ത്തു​ന്ന സ​മാ​ധാ​ന സ​ന്ദേ​ശ യാ​ത്ര​യി​ൽ സ​മാ​ധാ​ന​കാം​ക്ഷി​ക​ളാ​യ ജ​ന​ങ്ങ​ൾ പ​ങ്കെ​ടു​ക്ക​ണ​മെ​ന്ന് യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. വ​ട​ക​ര, നാ​ദാ​പു​രം, ക​ല്ലാ​ച്ചി ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രെ ഇ​റ​ക്കി പാ​ർ​ട്ടി സ്ഥാ​പ​ന​ങ്ങ​ളും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളും വീ​ടു​ക​ളും ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും ത​ക​ർ​ത്ത് ല​ക്ഷ​ങ്ങ​ളു​ടെ നാ​ശ​ന​ഷ്ട​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ക​യും നാ​ട്ടി​ൽ അ​ര​ക്ഷി​താ​വ​സ്ഥ സൃ​ഷ്ടി​ക്കു​ക​യും ചെ​യ്തു​വെ​ന്ന് യോ​ഗം കു​റ്റ​പ്പെ​ടു​ത്തി.
പ്ര​സി​ഡ​ന്‍റ് പി.​കെ.​പ്ര​വീ​ൺ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ൽ​സ​ൻ പ​നോ​ളി, കെ.​ധ​ന​ഞ്ജ​യ​ൻ, ര​വീ​ന്ദ്ര​ൻ കു​ന്നോ​ത്ത്, എ. ​പ്ര​ദീ​പ​ൻ, കെ.​ടി.​രാ​ഗേ​ഷ്, കെ.​രാ​മ​ച​ന്ദ്ര​ൻ, കെ.​മു​കു​ന്ദ​ൻ, എ.​ഒ.​അ​ഹ​മ്മ​ദ് കു​ട്ടി, കെ.​മ​നോ​ഹ​ര​ൻ, ടി.​പി.​അ​ന​ന്ത​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.