ച​ക്ക മ​ഹോ​ത്സ​വം തു​ട​ങ്ങി
Monday, April 12, 2021 1:08 AM IST
ശ്രീ​ക​ണ്ഠ​പു​രം: ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​നും ഫാ​ർ​മേ​ഴ്‌​സ് അ​സോ​സി​യേ​ഷ​നും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ശ്രീ​ക​ണ്ഠ​പു​രം ച​ക്ക മ​ഹോ​ത്സ​വം തു​ട​ങ്ങി. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം മു​ത്ത​പ്പ​ൻ മ​ഠ​പ്പു​ര ഗ്ര​ൗണ്ടി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​ശി​വ​ദാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ച​ക്ക കൊ​ണ്ടു​ള്ള ക​ട്‌ല​റ്റ്, ഹ​ൽ​വ, ഐ​സ്ക്രീം, പു​ട്ട് പൊ​ടി, ഷെ​യ്ക്ക്, പാ​യ​സം, ച​ക്ക വ​റു​ത്ത​ത് തു​ട​ങ്ങി നൂ​റോ​ളം ഉ​ത്പ​ന്ന​ങ്ങ​ൾ ച​ക്ക മ​ഹോ​ത്സ​വ​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ക്ക ഉ​ത്പ​പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നും വി​പ​ണ​ത്തി​നു​മാ​യി അ​ഞ്ച് സ്റ്റാ​ളു​ക​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.
കാ​ർ​ഷി​ക, കൈ​ത്ത​റി വി​പ​ണ​ന മേ​ള​യും ന​ട​ക്കു​ന്നു​ണ്ട്. 20 ശ​ത​മാ​നം വി​ല​ക്കു​റ​വി​ൽ കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ളും ഉ​ത്പ​ന്ന​ങ്ങ​ളും ഇ​വി​ടെ നി​ന്ന് ല​ഭി​ക്കും. വ​യ​നാ​ട് ആ​ദി​വാ​സി പ​ച്ച​മ​രു​ന്ന് കേ​ന്ദ്ര​വും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഖാ​ദി ബോ​ർ​ഡ് അം​ഗീ​കാ​ര​മു​ള്ള വി​വി​ധ​ത​രം തേ​ൻ ഉ​ത്ന്ന​ങ്ങ​ളും മേ​ള​യി​ൽ ല​ഭ്യ​മാ​കും.
കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ച​ക്ക വി​ഭ​വ​ങ്ങ​ളു​ടെ നി​ർ​മാ​ണ ക്ലാ​സു​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഒ​ന്ന​ര വ​ർ​ഷം കൊ​ണ്ട് കാ​യ്ക്കു​ന്ന വി​യ​റ്റ്നാം പ്ലാ​വി​ൻ തൈ​ക​ളും ഇ​വി​ടെ നി​ന്ന് ല​ഭി​ക്കും.
ഒ​രു മാ​സം നീ​ണ്ടു നി​ൽ​ക്കു​ന്ന പ​രി​പാ​ടി​യി​ൽ പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​ണ്. രാ​വി​ലെ 10 മു​ത​ൽ രാ​ത്രി ഒ​ന്പ​തു വ​രെ​യാ​ണ് പ്ര​വേ​ശ​നം.
എ​ട്ടു വ​ർ​ഷ​ത്തി​നി​ടെ ജാ​ക്ക് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ അ​സോ​സി​യേ​ഷ​ൻ ന​ട​ത്തു​ന്ന നാ​നൂ​റാ​മ​ത്തെ ച​ക്ക മ​ഹോ​ത്സ​വ​മാ​ണ് ശ്രീ​ക​ണ്ഠ​പു​ര​ത്ത് ന​ട​ക്കു​ന്ന​ത്.