ആ​രും തി​രി​ഞ്ഞു​നോ​ക്കാ​നി​ല്ലാ​തെ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി
Monday, April 12, 2021 1:06 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ര​ണ്ടു മാ​സ​ത്തി​നു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. 35 ത​സ്തി​ക​ക​ൾ അ​നു​വ​ദി​ക്കും. അ​ഞ്ചു​കോ​ടി​യു​ടെ ഉ​പ​ക​ര​ണ​ങ്ങ​ൾ ല​ഭ്യ​മാ​ക്കും.... ഫെ​ബ്രു​വ​രി എ​ട്ടി​ന് കാ​ഞ്ഞ​ങ്ങാ​ട് പു​തി​യ​കോ​ട്ട​യി​ൽ അ​മ്മ​യും കു​ഞ്ഞും ആ​ശു​പ​ത്രി​യു​ടെ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ.​ശൈ​ല​ജ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​യി​രു​ന്നു ഇ​ത്. എ​ന്നാ​ൽ ര​ണ്ടു​മാ​സം പി​ന്നി​ട്ടി​ട്ടും കാ​ര്യ​ങ്ങ​ൾ​ക്ക് യാ​തൊ​രു മാ​റ്റ​വു​മി​ല്ല. ആ​റു​മാ​സം ക​ഴി​ഞ്ഞാ​ലും ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് ജി​ല്ല​യി​ലെ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ര​ഹ​സ്യ​മാ​യി പ​റ​യു​ന്ന​ത്.
നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് മാ​ത്രം മു​ന്നി​ൽ​ക്ക​ണ്ടാ​ണ് ആ​ശു​പ​ത്രി കെ​ട്ടി​ടോ​ദ്ഘാ​ട​നം ന​ട​ത്തി​യ​തെ​ന്ന് അ​ന്നേ ആ​രോ​പ​ണ​മു​ണ്ടാ​യി​രു​ന്നു. ആ​ശു​പ​ത്രി​ക്ക് അ​വ​ശ്യ​മാ​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ, അ​ഗ്നി​സു​ര​ക്ഷ സം​വി​ധാ​നം, ലി​ഫ്റ്റ്, എ​സി തു​ട​ങ്ങി​യ പ്ര​വൃ​ത്തി​ക​ളു​ടെ ക​രാ​ർ ന​ട​പ​ടി പോ​ലും ആ​രം​ഭി​ച്ചി​ട്ടി​ല്ല. മാ​ത്ര​മ​ല്ല, ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും 15 ഒാ​ഫീ​സ് സ്റ്റാ​ഫി​നും വേ​ണ്ട കെ​ട്ടി​ട സൗ​ക​ര്യ​മൊ​രു​ക്കാ​നും നാ​ളി​തു​വ​രെ​യാ​യും സ​ർ​ക്കാ​ർ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടി​ല്ല.
ആ​ശു​പ​ത്രി​ക്ക് സ​മീ​പ​മു​ള്ള പ​ഴ‍​യ കേ​ന്ദ്രീ​യ വി​ദ്യാ​ല​യ​ത്തി​ന്‍റെ ര​ണ്ടു​നി​ല കെ​ട്ടി​ടം ഒാ​ഫീ​സ് സൗ​ക​ര്യ​ത്തി​നാ​യി അ​റ്റ​കു​റ്റ​പ്പ​ണി ചെ​യ്ത് ല​ഭ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ മെ​ഡി​ക്ക​ൽ ഒാ​ഫീ​സ​ർ പി​ഡ​ബ്ല്യു​ഡി​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ നാ​ളി​തു​വ​രെ​യാ​യി​ട്ടും ഇ​തി​ന്‍റെ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കാ​ൻ പോ​ലും പി​ഡ​ബ്ല്യു​ഡി ത​യാ​റാ​യി​ട്ടി​ല്ല. 2019 ഫെ​ബ്രു​വ​രി മൂ​ന്നി​നാ​ണ് ആ​രോ​ഗ്യ​മ​ന്ത്രി 4000 ച​തു​ര​ശ്ര​അ​ടി വി​സ്തീ​ർ​ണ​മു​ള്ള മൂ​ന്നു​നി​ല ആ​ശു​പ​ത്രി​കെ​ട്ടി​ട​ത്തി​ന് ത​റ​ക്ക​ല്ലി​ട്ട​ത്.