എ​യിം​സി​നാ​യി 29 ന് ​ബാ​ന​ർ മ​തി​ൽ
Monday, April 12, 2021 1:06 AM IST
കാ​സ​ർ​ഗോ​ഡ്: എ​യിം​സ് കാ​സ​ർ​ഗോ​ഡ് അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് 29 ന് ​രാ​വി​ലെ ഒ​ന്പ​തി​ന് ക​ള​ക്ട​റേ​റ്റി​നു മു​ന്നി​ൽ എ​യിം​സ് ജ​ന​കീ​യ കൂ​ട്ടാ​യ്മ ബാ​ന​ർ മ​തി​ൽ തീ​ർ​ക്കും. എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത രോ​ഗാ​തു​ര​ത​യും ജി​ല്ല​യു​ടെ ആ​രോ​ഗ്യ പി​ന്നോ​ക്കാ​വ​സ്ഥ​യും ക​ണ​ക്കി​ലെ​ടു​ത്ത് ഗ​വേ​ഷ​ണ​വും പ​ഠ​ന​വും ന​ട​ത്താ​ൻ കെ​ൽ​പു​ള്ള ലോ​കോ​ത്ത​ര ആ​രോ​ഗ്യ സം​വി​ധാ​നം കാ​സ​ർ​ഗോ​ഡ് സ്ഥാ​പി​ക്കാ​ൻ ജ​യി​ച്ചു വ​രു​ന്ന ജി​ല്ല​യി​ലെ ജ​ന​പ്ര​തി​നി​ധി​ക​ൾ ക​ക്ഷി രാ​ഷ്ട്രീ​യം നോ​ക്കാ​തെ നേ​തൃ​ത്വം കൊ​ടു​ക്ക​ണ​മെ​ന്ന് എ​യിം​സ് ജ​ന​കീ​യ ക​മ്മി​റ്റി യോ​ഗം അ​ഭ്യ​ർ​ഥി​ച്ചു. അ​തി​ർ​ത്തി​ക​ൾ കൊ​ട്ടി​യ​ട​ക്കു​ന്ന​തി​ന്‍റെ പേ​രി​ൽ ഇ​നി​യൊ​രു ജീ​വ​നും പൊ​ലി​ഞ്ഞു പോ​കാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യു​ടെ പ്രൊ​പോ​സ​ൽ കൊ​ടു​ക്കാ​ൻ കേ​ര​ള സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ലെ​ങ്കി​ൽ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ക്ഷോ​ഭ​ത്തി​നി​റ​ങ്ങാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
സി​സ്റ്റ​ർ ജ​യ ആ​ന്‍റോ മം​ഗ​ല​ത്ത് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. അ​ന​ന്ത​ൻ പെ​രു​മ്പ​ള, ബാ​ബു അ​ഞ്ചം​വ​യ​ൽ, ശ്രീ​നാ​ഥ് ശ​ശി, ശ​ര​ത് അ​മ്പ​ല​ത്ത​റ, വി.​കെ. കൃ​ഷ്ണ​ദാ​സ്, വി.​വി. അ​ഭി​നീ​ഷ്, ജ​യ​രാ​ജ​ൻ ക​ണ്ണോ​ത്ത്, ഹ​രീ​ഷ് ആ​ന​ന്ദ്, അ​മ്പ​ല​ത്ത​റ കു​ഞ്ഞി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫ​റീ​ന കോ​ട്ട​പ്പു​റം സ്വാ​ഗ​ത​വും എം. ​സ​ലീ​ന ന​ന്ദി​യും പ​റ​ഞ്ഞു.