തെരുവുനായ്ക്കൾ കോ​ഴി​ക​ളെ കൂ​ട് ത​ക​ർ​ത്ത് കൊ​ന്നൊ​ടു​ക്കി
Sunday, April 11, 2021 12:20 AM IST
തൃ​ക്ക​രി​പ്പൂ​ർ: തെ​രു​വ് നാ​യ്ക്ക​ൾ കൂ​ട് ത​ക​ർ​ത്ത് കോ​ഴി​ക​ളെ കൊ​ന്നൊ​ടു​ക്കി. വ​ട​ക്കേ കൊ​വ്വ​ൽ കാ​പ്പി​ൽ റോ​ഡ് ജം​ഗ്ഷ​നു സ​മീ​പം താ​മ​സി​ക്കു​ന്ന എം.​ സ​ലീ​മി​ന്‍റെ വീ​ട്ടി​ലെ കോ​ഴി​ക​ളെ​യാ​ണ് നാ​യ്ക്ക​ൾ കൊ​ന്നൊ​ടു​ക്കി​യ​ത്. വീ​ടി​നോ​ട് ചേ​ർ​ന്നു​ള്ള കോ​ഴി​ക്കൂ​ട് ത​ക​ർ​ത്ത് മു​ട്ട​ക്കോ​ഴി​ക​ളും കു​ഞ്ഞു​ങ്ങ​ളു​മ​ട​ക്കം ഇ​രു​പ​തി​ലേ​റെ കോ​ഴി​ക​ളെ​യാ​ണ് ക​ടി​ച്ചു​കീ​റി​യ​ത്. തൃ​ക്ക​രി​പ്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും ഏ​റെ​നാ​ളാ​യി തെ​രു​വ് നാ​യ ശ​ല്യം രൂ​ക്ഷ​മാ​ണ്.